)
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 4 ശതമാനം ക്ഷാമബത്ത അനുവദിച്ച് ധനവകുപ്പ് ഉത്തരവ് ഇറക്കിയതിലൂടെ മന്ത്രിസഭയുടെ തീരുമാനം അട്ടിമറിച്ചതായി വിലയിരുത്തൽ. 2023 ജനുവരി മുതലുള്ള കുടിശിക ഉൾപ്പെടെ ക്ഷാമബത്ത അനുവദിക്കാനായിരുന്നു മന്ത്രിസഭാ തീരുമാനം.
എന്നാൽ, ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ നിലവിലുള്ള 18 ശതമാനത്തിൽ നിന്ന് 22 ശതമാനമായി ഉയർത്തിയെന്ന് മാത്രം സൂചിപ്പിച്ചിരിക്കുന്നതിനാൽ കുടിശിക നിഷേധിക്കപ്പെട്ടു എന്നാണ് വിലയിരുത്തുന്നത്.
ഡിഎ വർധനയുടെ 33 മാസത്തെ കുടിശികയാണ് ധനവകുപ്പിന്റെ ഉത്തരവിലൂടെ നിഷേധിക്കപ്പെട്ടിരിക്കുന്നത്. ഒക്ടോബർ 29ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് സർക്കാർ ക്ഷാമബത്ത വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ നടത്തിയത്.
മന്ത്രിസഭ തീരുമാനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താൻ മന്ത്രിസഭയ്ക്ക് മാത്രമേ അധികാരമുള്ളൂ. മുഖ്യമന്ത്രിതലത്തിൽ ചെറിയ മാറ്റങ്ങൾ വരുത്താറുണ്ട്. എന്നാൽ, ധനവകുപ്പ് ഇക്കാര്യത്തിൽ ഏകപക്ഷീയമായ മാറ്റം വരുത്തിയത് ചട്ടലംഘനം ആണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.