മലപ്പുറം: റാപ്പർ ഡബ്സിയെന്ന മുഹമ്മദ് ഫാസിൽ അറസ്റ്റിൽ. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിലാണ് ഡബ്സിയെ അറസ്റ്റ് ചെയ്തത്. ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്ത ഡബ്സിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മൂന്ന് സുഹൃത്തുക്കളും അറസ്റ്റിലായിരുന്നു.
വെള്ളിയാഴ്ച രാത്രി വീട്ടിലെത്തി ബഹളം വച്ചെന്നാണ് കേസ്. കാഞ്ഞിയൂർ സ്വദേശി ബാസിലും പിതാവുമാണ് പരാതി നൽകിയത്. കടം നൽകിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് വീട്ടിലെത്തി ബഹളമുണ്ടാക്കിയെന്നാണ് പരാതി. അറസ്റ്റ് രേഖപ്പെടുത്തി ഡബ്സിയെയും സുഹൃത്തുക്കളെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.