തിരുവനന്തപുരം: ദളിത് യുവതിയെ കള്ളക്കേസിൽ കുടുക്കി അന്യായമായി കസ്റ്റഡിയിലെടുത്ത സംഭവത്തിൽ എഎസ്ഐ പ്രസന്നന് സസ്പെൻഷൻ. ബിന്ദുവിനെ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ചുവെന്നാണ് എഎസ്ഐക്കെതിരായ ആരോപണം. പ്രസന്നൻ അമിതാധികാരം നടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. കമ്മിഷണർ തോംസൻ ജോസ് സസ്പെൻഷൻ സംബന്ധിച്ച ഉത്തരവിറക്കി.
സംഭവത്തിൽ നേരത്തെ പേരൂർക്കട സ്റ്റേഷനിലെ എസ്ഐ എസ്.ജെ.പ്രസാദിനെ സസ്പെൻഡ് ചെയ്തിരുന്നു. പ്രസന്നനെതിരെയും നടപടി വേണമെന്ന് ബിന്ദു ആവശ്യപ്പെട്ടതിനെ തുടർന്ന് സസ്പെൻഷൻ. ജിഡി ചാർജിലുള്ള പ്രസന്നന് കേസന്വേഷണത്തിൽ ഇടപെടാനോ പ്രതിയെന്ന് സംശയിക്കുന്നയാളെ ചോദ്യം ചെയ്യാനോ അധികാരമില്ലാതിരുന്നിട്ടും പ്രസന്നൻ അമിതാധികാരം ഉപയോഗിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബിന്ദുവിനോട് പ്രസന്നൻ മോശം ഭാഷയുപയോഗിച്ചുവെന്നും വ്യക്തമായി.
Also Read: CM Pinarayi Vijayan: 'അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു'; ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിലെടുത്ത സംഭവത്തിൽ മുഖ്യമന്ത്രി
അതേസമയം സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിഎം ഓഫീസിൽ വന്നപ്പോൾ പരിശോധിക്കാമെന്നാണ് പറഞ്ഞത്. പരിശോധനക്കുള്ള താമസം മാത്രമേ അവിടെ നിന്ന് ഉണ്ടായിട്ടുള്ളൂവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ജോലി ചെയ്യുന്ന വീട്ടില്‍നിന്ന് മാല മോഷ്ടിച്ചെന്നായിരുന്നു ബിന്ദുവിനെതിരായ ആരോപണം. കഴിഞ്ഞ മാസം 23നാണ് ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ചിട്ടില്ലെന്ന് പൊലീസുകാരോട് പറഞ്ഞിട്ടും എസ്ഐയും സംഘവും മാനസികമായി പീഡിപ്പിച്ചുവെന്നാണ് കണ്ടെത്തൽ. കുടിക്കാന്‍ വെള്ളം പോലും നൽകാതെ 20 മണിക്കൂറോളം ക്രൂരമായി ചോദ്യം ചെയ്തുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കുറ്റം സമ്മതിച്ചില്ലെങ്കിൽ പെണ്‍മക്കളെ കേസില്‍ കുടുക്കുമെന്നായിരുന്നു പൊലീസ് ബിന്ദുവിനെ ഭീഷണിപ്പെടുത്തിയത്. തുടർന്ന് അടുത്ത ദിവസം വീട്ടില്‍ നിന്ന് തന്നെ സ്വര്‍ണം കിട്ടിയതോടെ ബിന്ദുവിനെ പറഞ്ഞുവിടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.