Man Missing in Drain Found: കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി

Man Missing Case Updates: ഇന്നലെ രാത്രി എട്ടരയോടെയാണ് കോവൂരില്‍ താമസിക്കുന്ന 58 വയസുള്ള ശശി ഓടയില്‍ വീണത്. 

Written by - Ajitha Kumari | Last Updated : Mar 17, 2025, 08:22 AM IST
  • കോവൂരിൽ ഓടയിൽ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
  • പാലാഴി റോഡ് സൈഡിലെ ഓടയിലാണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തിയത്
Man Missing in Drain Found: കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോവൂരിൽ ഓടയിൽ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. പാലാഴി റോഡ് സൈഡിലെ ഓടയിലാണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തിയത്. 

Also Read: വെഞ്ഞാറമൂട് കൂട്ടക്കൊല: മകന് ആരെയും ആക്രമിക്കാൻ കഴിയില്ലെന്ന് അഫാന്റെ ഉമ്മ ഷെമീന

മൃതദേഹം നാട്ടുകാരാണ് കണ്ടത്. പോലീസ് സംഘം സ്ഥലത്തെത്തി. ഇന്നലെ രാത്രി എട്ടരയോടെയാണ് കോവൂരില്‍ താമസിക്കുന്ന 58 വയസുള്ള ശശി ഓടയില്‍ വീണത്. കോവൂര്‍ എംഎല്‍എ റോഡില്‍ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ശശി. അബദ്ധത്തില്‍ കാല്‍ വഴുതി ഓവുചാലില്‍ വീഴുകയായിരുന്നു. വീടിന് തൊട്ടടുത്ത് വെച്ചായിരുന്നു അപകടം.  ശക്തമായ മഴയായതിനാല്‍ ഓവുചാലില്‍ വെള്ളം കുത്തിയൊലിക്കുന്ന നിലയിലായിരുന്നു. 

Also Read: ശിവ കൃപയാൽ ഇവർക്ക് ലഭിക്കും സർവ്വവിധ നേട്ടങ്ങളും, നിങ്ങളും ഉണ്ടോ?

ആദ്യം നാട്ടുകാരും പിന്നീട് ബീച്ചില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് യൂണിറ്റും ഓടയില്‍ രണ്ടരക്കിലോമീറ്ററോളം ദൂരം തിരച്ചില്‍ നടത്തിയെങ്കിലും ശശിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പുലർച്ചെ രണ്ടുമണിവരെ സംഘം തിരച്ചില്‍ നടത്തി. തുടർന്ന് ഇന്ന് രാവിലെ തിരിച്ചിൽ തുടരുന്നതിനിടെയായിരുന്നു മൃതദേഹം കണ്ടത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News