ഉപതിരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്

പാലായിലെ അട്ടിമറി വിജയത്തിന്‍റെ ആവേശത്തിലാണ് എല്‍ഡിഎഫ്. എന്നാല്‍ ഈ വിജയം രാഷ്ട്രീയ വിജയമല്ലെന്ന വിശ്വാസത്തിലാണ് യുഡിഎഫ് പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത്.   

Last Updated : Sep 30, 2019, 09:39 AM IST
ഉപതിരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്

തിരുവനന്തപുരം: അഞ്ചിടത്തെ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്നാണ്. മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്നുവരെ മാത്രമേ പത്രിക സമര്‍പ്പിക്കാനാകൂ.

പാലായിലെ അട്ടിമറി വിജയത്തിന്‍റെ ആവേശത്തിലാണ് എല്‍ഡിഎഫ്. എന്നാല്‍ ഈ വിജയം രാഷ്ട്രീയ വിജയമല്ലെന്ന വിശ്വാസത്തിലാണ് യുഡിഎഫ് പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത്. 

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലിയുള്ള പ്രശനങ്ങളാണ് കോന്നിയടക്കമുള്ള സിറ്റിംഗ് സീറ്റുകളില്‍ യുഡിഎഫ് നേരിടുന്ന തലവേദന. 

തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വി.കെ.പ്രശാന്ത് രാവിലെ പത്തരക്ക് കഴക്കൂട്ടത്ത് നിന്ന് വാഹന റാലിയുടെ അകമ്പടിയോടെ എത്തി പത്രിക സമര്‍പ്പിക്കും.

യുഡിഎഫ് സ്ഥാനാര്‍ത്ഥി മോഹന്‍ കുമാര്‍ രാവിലെ പതിനൊന്നരയോടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഉച്ചക്ക് രണ്ടു മണിക്ക് പത്രിക സമര്‍പ്പിക്കും എന്നാണ് വിവരം.

Trending News