close

News WrapGet Handpicked Stories from our editors directly to your mailbox

പാലായില്‍ യുഡിഎഫ്-എന്‍ഡിഎ ധാരണ?

നിയമസഭ ഉപതിരഞ്ഞെടുപ്പിന് ഇന്നലെ മണ്ഡലത്തില്‍ കൊട്ടിക്കലാശം നടന്നു. പതിവിനു വിപരീതമായി 2 ദിവസം നിശബ്ദ പ്രചരണമാണ്.

Sheeba George | Updated: Sep 21, 2019, 04:54 PM IST
പാലായില്‍ യുഡിഎഫ്-എന്‍ഡിഎ ധാരണ?

പാലാ: നിയമസഭ ഉപതിരഞ്ഞെടുപ്പിന് ഇന്നലെ മണ്ഡലത്തില്‍ കൊട്ടിക്കലാശം നടന്നു. പതിവിനു വിപരീതമായി 2 ദിവസം നിശബ്ദ പ്രചരണമാണ്.

പരസ്യ പ്രചരണം മുന്നണികള്‍ അവസാനിപ്പിച്ചുവെങ്കിലും വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മൂന്നു മുന്നണികളും. നാട്ടിലെ പൗരപ്രമുഖരെയും മറ്റും നേരിട്ടു കണ്ടാവും പ്രധാന സ്ഥാനാർഥികളുടെ ഇന്നത്തെ പ്രചാരണം. 

യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പനും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍. ഹരിയും സാമുദായിക നേതൃത്വങ്ങളെയും പ്രമുഖവ്യക്തികളെയും നേരില്‍ കാണുന്ന തിരക്കിലാണ്.

അതേസമയം, പാലായില്‍ യുഡിഎഫ്-എന്‍ഡിഎ ധാരണയെന്ന് മാണി സി. കാപ്പന്‍ ആരോപിച്ചു. യുഡിഎഫും എന്‍ഡിഎയും തമ്മില്‍ രഹസ്യധാരണയുണ്ടാക്കിയെന്നും ഇരുപാര്‍ട്ടികളും സംസ്ഥാന നേതാക്കളാണ് ധാരണയുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഒരു ബൂത്തില്‍ 35 വോട്ട് യുഡിഎഫിന് നല്‍കാനാണ് ധാരണയെന്നും, ഇതെപ്പറ്റി നടന്ന ചര്‍ച്ചയെപ്പറ്റി തനിക്ക് സൂചന ലഭിച്ചുവെന്നും മാണി സി. കാപ്പന്‍  പറഞ്ഞു.

നാണംകെട്ട ആരോപണമാണ് മാണി സി. കാപ്പന്‍ നടത്തുന്നതെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി. എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.

തിങ്കളാഴ്ചയാണ് പാലായിൽ ഉപതിരഞ്ഞെടുപ്പ്. 27-ന് വോട്ടെണ്ണല്‍ നടക്കും.