പാലക്കാട്​, കണ്ണൂർ മെഡിക്കൽ കോളേജുകളിലെ പ്രവേശനം റദ്ദാക്കിയ വിധി പുന:പരിശോധിക്കില്ലെന്ന്‍ സുപ്രിംകോടതി

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം റദ്ദാക്കിയ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് മാനേജുമെന്റുകള്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി തള്ളി. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് വിധി പ്രസ്താവിച്ചത്. അതുകൊണ്ടുതന്നെ വിധി 

Last Updated : Mar 23, 2017, 11:54 AM IST
പാലക്കാട്​, കണ്ണൂർ മെഡിക്കൽ കോളേജുകളിലെ പ്രവേശനം റദ്ദാക്കിയ വിധി പുന:പരിശോധിക്കില്ലെന്ന്‍ സുപ്രിംകോടതി

ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം റദ്ദാക്കിയ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് മാനേജുമെന്റുകള്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി തള്ളി. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് വിധി പ്രസ്താവിച്ചത്. അതുകൊണ്ടുതന്നെ വിധി 
പുന:പരിശോധിക്കില്ലെന്ന്‍ സുപ്രിംകോടതി വ്യക്തമാക്കി. 

കണ്ണൂർ കോളജിലെ 150 സീറ്റിലെയും കരുണ കോളജിലെ 30 സീറ്റുകളിലെയും പ്രവേശനമാണ്​ സുപ്രീംകോടതി ഇന്നലെ റദ്ദാക്കിയത്​. നടപടി ക്രമങ്ങള്‍ പാലിച്ചല്ല ഇവിടെ പ്രവേശനം നടന്നതെന്ന് കോടതി കണ്ടെത്തിയിരുന്നു. കോടതിയില്‍ കോളേജുകള്‍ ഹാജരാക്കിയത് വ്യാജരേഖകള്‍ ആയിരുന്നെന്നും കോടതി പരാമര്‍ശിച്ചു.

സര്‍ക്കാരുമായി കരാര്‍ ഒപ്പുവയ്ക്കാതെ സ്വന്തം നിലയ്ക്കാണ് ഈ മെഡിക്കല്‍ കോളേജുകള്‍ പ്രവേശനം നടത്തിയതെന്ന് ജയിംസ് കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇത്​ ചോദ്യം ചെയ്​താണ്​ മാനേജ്മെൻറുകൾ ഹൈകോടതിയിലും സുപ്രീംകോടതിയിലുമെത്തിയത്​​.

Trending News