Pothole on Road: റോഡിൽ ആദ്യം ചെറിയൊരു വിള്ളൽ; കമ്പെടുത്ത് കുത്തിയപ്പോൾ കണ്ടത് മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴി..!

Pothole on Road: ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടക്കെണിയായി വലിയ കുഴി രൂപപ്പെട്ടത്

Written by - Zee Malayalam News Desk | Last Updated : Jun 4, 2025, 11:01 AM IST
  • കണ്ണൂർ ചെങ്ങളായിയിലാണ് സംഭവം.
  • റോഡിൽ ആദ്യം ചെറിയൊരു വിള്ളലാണ് കണ്ടത്.
  • തുടർന്ന് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴിയാണ്.
  • കാവുമ്പായി - കരിവെള്ളൂർ റോഡിലാണ് സംഭവം.
Pothole on Road: റോഡിൽ ആദ്യം ചെറിയൊരു വിള്ളൽ; കമ്പെടുത്ത് കുത്തിയപ്പോൾ കണ്ടത് മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴി..!

കണ്ണൂർ: റോഡിൽ വിള്ളൽ രൂപപ്പെട്ടു എന്ന വാർത്ത നമ്മൾ പലപ്പോഴായി കേൾക്കാറുണ്ട്. എന്നാൽ റോഡിലൊരു കിണർ രൂപപ്പെട്ടാലോ? കണ്ണൂർ ചെങ്ങളായിയിലാണ് സംഭവം. റോഡിൽ ആദ്യം ചെറിയൊരു വിള്ളലാണ് കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴിയാണ്. ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടക്കെണിയായി വലിയ കുഴി രൂപപ്പെട്ടത്. കാവുമ്പായി - കരിവെള്ളൂർ റോഡിലാണ് സംഭവം.

Add Zee News as a Preferred Source

ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് ശേഷമാണ് കുഴി ശ്രദ്ധയിൽപ്പെട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. റോഡിൽ ചെറിയൊരു വിള്ളലാണ് ആദ്യം കണ്ടത്. കമ്പെടുത്ത് കുത്തിയപ്പോൾ ഒന്നര മീറ്ററിൽ കുഴി രൂപപ്പെടുകയായിരുന്നു. പിന്നീടത് മൂന്ന് മീറ്ററായി താഴ്ന്നു. റോഡ് ഉടനെ ബ്ലോക്ക് ചെയ്തു. ഈ റോഡിൽ ഇതുവരെ മറ്റു പ്രശ്നങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു. ഈ കുഴി പൈപ്പിംഗ് പ്രതിഭാസമാണെന്നാണ് പ്രാഥമിക സംശയം. വിദഗ്ധ പരിശോധന ആവശ്യമാണെന്ന് തളിപ്പറമ്പ് തഹസിൽദാർ അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News