കര്‍ണാടകയില്‍ ജനാധിപത്യക്കശാപ്പെന്ന് പിണറായി

നിയമസഭയില്‍ കേവല ഭൂരിപക്ഷമില്ലാത്ത പാര്‍ട്ടിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടി പുനഃപരിശോധിക്കണമെന്നു സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍. 

Last Updated : May 17, 2018, 12:16 PM IST
കര്‍ണാടകയില്‍ ജനാധിപത്യക്കശാപ്പെന്ന് പിണറായി

തിരുവനന്തപുരം: നിയമസഭയില്‍ കേവല ഭൂരിപക്ഷമില്ലാത്ത പാര്‍ട്ടിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടി പുനഃപരിശോധിക്കണമെന്നു സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍. 

കുതിരക്കച്ചവടത്തിന് കളമൊരുക്കുന്നത് ജനാധിപത്യക്കശാപ്പാണ്. നിയമസഭയില്‍ ഭൂരിപക്ഷമുള്ള സഖ്യത്തെ പുറത്തുനിര്‍ത്തി കുറഞ്ഞ വോട്ടും കുറഞ്ഞ സീറ്റും നേടിയ ബിജെപിക്കു മന്ത്രിസഭയുണ്ടാക്കാന്‍ ഭരണഘടനാസ്ഥാപനത്തെ ദുരുപയോഗിക്കുകയാണെന്നും പിണറായി ആരോപിച്ചു.

കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടെയും താല്‍പര്യങ്ങള്‍ നടപ്പാക്കാനും ജനാധിപത്യത്തെ ഹനിക്കാനുമുള്ള ഒന്നാക്കി ഗവര്‍ണര്‍ പദവിയെ മാറ്റരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

രാജ്ഭവന്‍ എന്തു തീരുമാനിക്കുമെന്നു മുന്‍കൂര്‍ പ്രഖ്യാപിച്ച ബിജെപി വക്താവ് നല്‍കിയത് ബിജെപിയുടെ തീരുമാനം ഗവര്‍ണര്‍ നടപ്പാക്കുന്നു എതിന് തെളിവാണെന്നും പിണറായി ആരോപിച്ചു.

 

Trending News