'നോട്ടുനിരോധനം' ഇതിന്‍റെ അർത്ഥമറിയാത്തവരാണ് ഇപ്പോഴും ദുരിതമനുഭവിക്കുന്നത്- വിമര്‍ശനവുമായി പിണറായി വിജയന്‍

'നോട്ടുനിരോധനം', ഈ പദത്തിന്‍റെ അർത്ഥമറിയാത്തവരും വായിക്കാനറിയാത്തവരും തെറ്റില്ലാതെ എഴുതാനറിയാത്തവരുമെല്ലാം ഇതിന്‍റെ ദുരിതം അനുഭവിച്ചതും അനുഭവിച്ചുകൊണ്ടിരിക്കുന്നതും എന്ന് നോട്ടുനിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച് പിണറായിയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌.

Last Updated : Sep 11, 2017, 06:04 PM IST
'നോട്ടുനിരോധനം' ഇതിന്‍റെ അർത്ഥമറിയാത്തവരാണ് ഇപ്പോഴും ദുരിതമനുഭവിക്കുന്നത്- വിമര്‍ശനവുമായി പിണറായി വിജയന്‍

തിരുവനന്തപുരം: 'നോട്ടുനിരോധനം', ഈ പദത്തിന്‍റെ അർത്ഥമറിയാത്തവരും വായിക്കാനറിയാത്തവരും തെറ്റില്ലാതെ എഴുതാനറിയാത്തവരുമെല്ലാം ഇതിന്‍റെ ദുരിതം അനുഭവിച്ചതും അനുഭവിച്ചുകൊണ്ടിരിക്കുന്നതും എന്ന് നോട്ടുനിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച് പിണറായിയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌.

DEMONETISATION എന്ന പദം കഴിഞ്ഞ നവംബര്‍ 8ന് മുന്‍പ് എത്രപേര്‍ക്ക് അറിയാമായിരുന്നുവെന്ന് പിണറായി ചോദിക്കുന്നു.

നോട്ടുനിരോധനത്തിന്‍റെ സാങ്കേതികവും സാമ്പത്തികവുമായ വശങ്ങൾ പറയാൻ ഞാനൊരു സാമ്പത്തിക വിദഗ്ധനോ ബാങ്കറോ അല്ല എന്ന് പറയുന്ന മുഖ്യമന്ത്രി, പാവപ്പെട്ട ജനങ്ങളാണ് ഇതിന്‍റെ ദുരിതം അനുഭവിച്ചതെന്നും താത്കാലിക ജോലിയുളളവരും, ചെറിയ കച്ചവടം ചെയ്യുന്നവരും, കൃഷിക്കാരും, കാർഷിക തൊഴിലാളികളും, ഭിന്നശേഷിക്കാരും, വയോജനങ്ങളും ഇതിന്‍റെ ദുരിതം കൂടുതൽ അനുഭവിച്ചവരാണെന്ന് കുറിക്കുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം<

>

Trending News