Deputy Tehsildar suspended: വിമാനാപകടത്തിൽ മരിച്ച രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം; ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ

Deputy Tehsildar suspended: കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാര എ പവിത്രനെതിരെയാണ് നടപടി

Written by - Zee Malayalam News Desk | Last Updated : Jun 13, 2025, 01:57 PM IST
  • പവിത്രൻ സമൂഹമാധ്യമത്തിൽ രഞ്ജിതയെ അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റും കമന്റും പങ്കുവെച്ചിരുന്നു.
  • ഇതേതുടർന്നാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.
  • പവി ആനന്ദാശ്രമം എന്ന പ്രൊഫൈലിലൂടെയാണ് രഞ്ജിതയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും കമന്റുകളും പവിത്രൻ പങ്കുവച്ചത്.
Deputy Tehsildar suspended: വിമാനാപകടത്തിൽ മരിച്ച രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം; ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ

വിമാനാപകടത്തിൽ മരിച്ച മലയാളി രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ഡെപ്യൂട്ടി തഹസിൽദാർരെ സസ്പെൻഡ് ചെയ്തു. കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാര എ പവിത്രനെതിരെയാണ് നടപടി. പവിത്രൻ സമൂഹമാധ്യമത്തിൽ രഞ്ജിതയെ അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റും കമന്റും പങ്കുവെച്ചിരുന്നു. ഇതേതുടർന്നാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്. പവി ആനന്ദാശ്രമം എന്ന പ്രൊഫൈലിലൂടെയാണ് രഞ്ജിതയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും കമന്റുകളും പവിത്രൻ പങ്കുവച്ചത്. 

സംഭവം വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തിരിക്കുകയാണ്. എന്നാൽ ഇതിന്റെ സ്ക്രീൻഷോട്ടുകൾ സഹിതം പലരും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. നിരവധി പരാതികൾ ലഭിച്ചതോടെ കാസർകോട് ജില്ലാ കളക്ടർ കെ ഇമ്പശേഖരൻ ഇയാളെ സസ്പെൻഡ് ചെയ്യുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നതും, അശ്ലീലം കലർന്നതും, കൂടാതെ ജാതീയമായ അധിക്ഷേപവും കലർന്നതായിരുന്നു പവിത്രന്റെ പോസ്റ്റും കമൻറുകളും. സർക്കാർ ജോലിയിൽ നിന്നും ലീവെടുത്ത് വിദേശത്തേക്ക് പോയതിനാലാണ് രഞ്ജിത അപകടത്തിൽ മരിച്ചതെന്നാണ് ഇയാൾ കമന്റായി കുറിച്ചത്. കൂടാതെ ആദരാഞ്ജലി രേഖപ്പെടുത്തിയ പോസ്റ്റിനു താഴെ 'ഉയരങ്ങളിൽ എത്തട്ടെ' എന്നും പവിത്രൻ കുറിച്ചു. 

ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് റവന്യൂ മന്ത്രി കെ രാജൻ സമൂഹ മാധ്യമത്തിൽ കുറിച്ചു. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി സസ്‌പെൻഡ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു എന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ കാഞ്ഞങ്ങാട് എംഎൽഎയും മുൻമന്ത്രിയുമായ ഇ ചന്ദ്രശേഖരനെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റ് പങ്കുവെച്ചതിനെ തുടർന്ന് പവിത്രനെ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ജോലിയിൽ തിരികെ പ്രവേശിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് വീണ്ടും സസ്പെൻഷൻ ലഭിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News