)
ആലപ്പുഴ: കേരള സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിലേക്ക് വെള്ളാപ്പള്ളി നടേശനെ ക്ഷണിച്ച് ദേവസ്വം പ്രസിഡന്റ്. കൂടിക്കാഴ്ചയിൽ ശബരിമലയെ വിവാദ ഭൂമിയാക്കരുതെന്നും, ഭക്തർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടിട്ടുണ്ട്.
ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കടുത്ത വിമർശനമുയരുന്ന സാഹചര്യത്തിലും അതുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് സർക്കാരും ദേവസ്വം ബോർഡും. ഇതിനിടയിൽ 22 ന് നടക്കുന്ന ബദൽ സംഗമത്തിന്റെ തയ്യാറെടുപ്പുകൾ ശബരിമല കർമ്മസമിതിയും ശക്തമാക്കിയിട്ടുണ്ട്.
സർക്കാർ സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമം കാപട്യമാണെന്നും സർക്കാരിന്റെ കാപട്യം ജനങ്ങൾ തിരിച്ചറിയുമെന്നും പ്രതിപക്ഷ നേതാവും പ്രതികരിച്ചിട്ടുണ്ട്. ആഗോള അയ്യപ്പ സംഗമത്തിൽ വിഡി സതീശനെയും ദേവസ്വം ബോർഡ് ക്ഷണിച്ചിട്ടുണ്ട്. ക്ഷണിക്കാനായിവസതിയിലെത്തിയ ദേവസ്വം പ്രസിഡന്റിനെ കാണാൻ കൂട്ടാക്കാത്ത വിഡി സതീശന്റെ ക്ഷണക്കത്ത് ഓഫീസിൽ ഏല്‍പ്പിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.