കണ്ണൂര്‍ ജില്ലയിലെ അക്രമസംഭവങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും: ബെഹ്‌റ

കണ്ണൂര്‍ ജില്ലയിലെ അവധിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരോട് എത്രയും പെട്ടെന്ന് ഡ്യൂട്ടിക്ക് എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.   

Last Updated : Jan 5, 2019, 11:29 AM IST
കണ്ണൂര്‍ ജില്ലയിലെ അക്രമസംഭവങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും: ബെഹ്‌റ

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ അക്രമസംഭവങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. തലശേരി, ഇരിട്ടി എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിപ്പിച്ചു. 

കണ്ണൂര്‍ ജില്ലയിലെ അവധിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരോട് എത്രയും പെട്ടെന്ന് ഡ്യൂട്ടിക്ക് എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി മാത്രം 19 പേരെ കരുതല്‍ തടങ്കലിലെടുത്തു. കണ്ണൂര്‍ ജില്ലയിലെ അക്രമങ്ങളില്‍ ഇതുവരെ 260 പേരെ അറസ്റ്റ് ചെയ്തു. 143 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങള്‍ കൂടിവരുന്നതിനാല്‍ ഡിജിപി ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. കണ്ണൂര്‍ ജില്ലയില്‍ ഉണ്ടായ അക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടിയെടുക്കണം. 

രാഷ്ട്രീയ നേതാക്കളുടെ വീടുകള്‍ അക്രമിക്കപ്പെട്ടതുള്‍പ്പെടെ ആക്രമണങ്ങളുടെ ഉത്തരവാദികളെ ഉടന്‍ പിടികൂടണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കണ്ണൂര്‍ പോലീസ് മേധാവിക്ക് ഡിജിപി നല്‍കിയിട്ടുണ്ട്.

അടൂരില്‍ മാത്രം 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പത്തനംതിട്ടയില്‍ മാത്രം 110 പേര്‍ അറസ്റ്റിലായി. 204 പേരെ കരുതല്‍ തടങ്കലില്‍ എടുത്തുവെന്നും ഡിജിപി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

കണ്ണൂര്‍ പൊലീസ് മേധാവിയുടെ സാന്നിധ്യത്തില്‍ വന്‍ പൊലീസ് സന്നാഹം തലശേരിയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ പൊലീസിനെ വിന്യസിക്കും. കണ്ണൂര്‍ എആര്‍ ക്യാമ്പിലെ പൊലീസുകാരെ ഇരിട്ടി തലശ്ശേരി എന്നിവിടങ്ങളില്‍ ഇന്നലെ തന്നെ വിന്യസിച്ചിട്ടുണ്ട്. അക്രമം പടരാതിരിക്കാന്‍ പൊലീസ് കനത്ത ജാഗ്രതയിലാണ്.

Trending News