പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാന്‍ വാദിച്ചിട്ടില്ല, പി കെ കുഞ്ഞാലിക്കുട്ടി

പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാന്‍ വാദിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. 

Last Updated : Jan 22, 2020, 03:23 PM IST
  • പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാന്‍ വാദിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.
  • കപില്‍ സിബല്‍ സ്റ്റേക്ക് പ്രാധാന്യം നല്‍കിയിട്ടില്ലെന്നും ഭേദഗതി നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാനാണ് ആവശ്യപ്പെട്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാന്‍ വാദിച്ചിട്ടില്ല, പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാന്‍ വാദിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. 

കപില്‍ സിബല്‍ സ്റ്റേക്ക് പ്രാധാന്യം നല്‍കിയിട്ടില്ലെന്നും ഭേദഗതി നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാനാണ് ആവശ്യപ്പെട്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച സുപ്രീംകോടതി നടത്തിയ പരമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ഒരിക്കല്‍ പൗരത്വം നല്‍കിയാല്‍ തിരിച്ചെടുക്കാന്‍ സാധിക്കില്ല. അതുകൊണ്ട് ഈ നടപടി ഇപ്പോള്‍ നടപ്പിലാക്കരുത്,  നീട്ടിവയ്ക്കണമെന്നാണ് കപില്‍ സിബല്‍ വാദിച്ചത്. കൂടാതെ, ഈ വിഷയം വിശാല ഭരണഘടനാ ബെഞ്ചിന് വിടണമെന്നായിരുന്നു മറ്റൊരാവശ്യം. നാലാഴ്ച്ചയ്ക്ക് ശേഷം കോടതി ഇത് വീണ്ടും പരിഗണിക്കു൦', കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിച്ചിരുന്നു. അതനുസരിച്ച് ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ സര്‍ക്കാരിന് 4 ആഴ്ചത്തെ സമയം സുപ്രീംകോടതി നല്‍കിയിട്ടുണ്ട്. ശേഷം സുപീംകോടതി ഈ വിഷയം വേണ്ടും പരിഗണിക്കും.

പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്‍റില്‍ പാസായ ശേഷം ആദ്യം ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത് മുസ്ലിം ലീഗ് ആയിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുസ്ലീം ലീഗിലെ മുതിര്‍ന്ന നേതാക്കളാണ് ഹര്‍ജി സമര്‍പ്പിച്ചത്.

Trending News