ദിലീപിന് വിദേശത്ത് പോകാം, പാസ്പോര്‍ട്ട് വിട്ടുനല്‍കി

ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി. 

Last Updated : Nov 25, 2019, 05:30 PM IST
ദിലീപിന് വിദേശത്ത് പോകാം, പാസ്പോര്‍ട്ട് വിട്ടുനല്‍കി

കൊച്ചി: ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി. 

വിചാരണക്കായി ഹൈക്കോടതി നിയോഗിച്ച കൊച്ചിയിലെ സിബിഐ കോടതിയാണ് വിദേശയാത്രയ്ക്ക് അനുവാദം നല്‍കിയത്. പുതിയ സിനിമയുടെ പ്രചാരണ പരിപാടികൾക്കായി വിദേശത്ത് പോകണമെന്ന ആവശ്യം അംഗീകരിച്ചാണ് ഉത്തരവ്. ചൊവ്വാഴ്ച മുതല്‍ ഡിസംബര്‍ രണ്ട് വരെയാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതോടെയാണ് ദിലീപിന്‍റെ പാസ്പോർട്ട് പൊലീസ് പിടിച്ചെടുത്തത്. വിദേശത്ത് പോകാന്‍ അനുമതി നല്‍കിയതോടെ താല്‍ക്കാലികമായി പാസ്പോര്‍ട്ട്‌ വിട്ടുനല്‍കി. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഡിസംബർ 2ന് പാസ്പോർട്ട് തിരികെ കോടതിയിൽ ഏല്‍പിക്കാനും നിർദേശമുണ്ട്. 

നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന ദിലീപ് പാസ്പോട്ട് വിട്ട് നൽകണമെന്നാവശ്യപ്പെട്ട് വിചാരണക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ജാക്ക് & ഡാനിയേൽ സിനിമയുടെ പ്രമോഷനായാണ് ദിലീപ് വിദേശത്ത് പോകുന്നത്. 

ദിലീപിന്‍റെ ആവശ്യത്തെ പ്രോസിക്യൂഷൻ കോടതിയിൽ എതിർത്തു. നേരത്തെ സമാന ആവശ്യത്തിൽ കോടതി ഇളവ് അനുവദിച്ചിരുന്നു.

Trending News