ദിലീപ് ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കില്ല

നടി അക്രമിക്കപ്പെട്ട കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കില്ല. ജാമ്യഹര്‍ജി തയ്യാറാക്കുന്നത് വൈകിയതിനാലാണ് അപേക്ഷ സമർപ്പിക്കാത്തതെന്നാണ് ദിലീപിന്റെ അഭിഭാഷകരുടെ ഓഫീസ് നൽകുന്ന വിശദീകരണം. എന്നാൽ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷായുടെ മുൻകൂർ ജാമ്യഹർജി തിങ്കളാഴ്ച പരിഗണിക്കുന്നത് കണക്കിലെടുത്താണ് ദിലീപിന്റെ ജാമ്യഹർജി വൈകിപ്പിക്കുന്നതെന്നാണ് സൂചന. 

Last Updated : Sep 14, 2017, 04:20 PM IST
ദിലീപ് ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കില്ല

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കില്ല. ജാമ്യഹര്‍ജി തയ്യാറാക്കുന്നത് വൈകിയതിനാലാണ് അപേക്ഷ സമർപ്പിക്കാത്തതെന്നാണ് ദിലീപിന്റെ അഭിഭാഷകരുടെ ഓഫീസ് നൽകുന്ന വിശദീകരണം. എന്നാൽ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷായുടെ മുൻകൂർ ജാമ്യഹർജി തിങ്കളാഴ്ച പരിഗണിക്കുന്നത് കണക്കിലെടുത്താണ് ദിലീപിന്റെ ജാമ്യഹർജി വൈകിപ്പിക്കുന്നതെന്നാണ് സൂചന. 

മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റിയെങ്കിലും നാദിര്‍ഷായോട് വെള്ളിയാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി എന്ത് നിലപാട് സ്വീകരിക്കും എന്നത് ദിലീപിന്റെ ജാമ്യാപേക്ഷയെ സ്വാധീനിച്ചേക്കും. അതിനാൽ വിഷയത്തിൽ കോടതിയുടെ നിലപാട് അറിഞ്ഞതിന് ശേഷമാകും ദിലീപിന്റെ ജാമ്യാപേക്ഷ തയ്യാറാക്കുക. 

ദിലീപിനെ സംബന്ധിച്ച് ഇനി സമർപ്പിക്കുന്ന ജാമ്യഹർജി നിർണായകമാണ്. മൂന്നാം തവണയും കോടതി ജാമ്യാപേക്ഷ തള്ളിയാൽ വിചാരണ തടവുകാരനായി ജയിലില്‍ തുടരേണ്ടി വരും. 

More Stories

Trending News