ദിലീപിന്‍റെ സുരക്ഷാ വാഹനം പോലീസ് കസ്റ്റഡിയില്‍

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് സുരക്ഷ നല്‍കിയ സ്വകാര്യ ഏജന്‍സിയുടെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. തണ്ടര്‍ഫോഴ്‌സ് എന്ന സ്വകാര്യ ഏജന്‍സിയാണ് ദിലീപിന് സുരക്ഷയൊരുക്കിയിരുന്നത്. അഞ്ച് വാഹനങ്ങളാണ് കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തത്.

Last Updated : Oct 21, 2017, 03:08 PM IST
ദിലീപിന്‍റെ സുരക്ഷാ വാഹനം പോലീസ് കസ്റ്റഡിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് സുരക്ഷ നല്‍കിയ സ്വകാര്യ ഏജന്‍സിയുടെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. തണ്ടര്‍ഫോഴ്‌സ് എന്ന സ്വകാര്യ ഏജന്‍സിയാണ് ദിലീപിന് സുരക്ഷയൊരുക്കിയിരുന്നത്. അഞ്ച് വാഹനങ്ങളാണ് കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തത്.

സുരക്ഷ ഏര്‍പ്പെടുത്തിയത് എന്തിനാണെന്ന് പോലീസ് പരിശോധിക്കും. ഗോവ ആസ്ഥാനമായ തണ്ടര്‍ ഫോഴ്സ് എന്ന സ്വകാര്യ ഏജന്‍സിയിലെ മൂന്ന് പേരാണ് ദിലീപിന് സുരക്ഷ ഒരുക്കുന്നത്. സുരക്ഷയ്ക്ക് നേതൃത്വം നല്‍കുന്നത് വിരമിച്ച മലയാളി പോലീസ് ഉദ്യോഗസ്ഥനാണ്. എന്നാല്‍ ഏത് സാഹചര്യത്തിലാണ് ദിലീപ് സുരക്ഷ സേനയെ നിയോഗിച്ചതെന്നും, സ്വകാര്യ സേന ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കും. ദിലീപിന്‍റെ വീട്ടിലെത്തി സംഘം ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. മൂന്ന് പേര്‍ എപ്പോഴും ദിലീപിനൊപ്പം ഉണ്ടായിരിക്കും. ജനമധ്യത്തില്‍ ദിലീപ് ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷയ്ക്കായി പ്രത്യേക സേനയെ നിയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Trending News