തിരുവനന്തപുരം: സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസായിരുന്നു. വീട്ടിൽ വച്ചായിരുന്നു അന്ത്യം. കാൻസർ രോഗബാധിതനായിരുന്നു. ജെ.സി ഡാനിയേൽ പുരസ്കാര ജേതാവാണ്. പിറവി, വാനപ്രസ്ഥം, കുട്ടിസ്രാങ്ക്, സ്വം എന്നീ വിഖ്യാത ചിത്രങ്ങൾ ഒരുക്കി. ഛായാഗ്രഹകനായാണ് സിനിമയിൽ തുടക്കം കുറിച്ചത്.
മികച്ച ഛായാഗ്രഹകനുള്ള ദേശീയ പുരസ്കാരവും മൂന്ന് തവണ സംസ്ഥാന പുരസ്കാരങ്ങളും നേടി. നിരവധി ചിത്രങ്ങൾ ആഗോളശ്രദ്ധ നേടി. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാനായി പ്രവർത്തിക്കുകയായിരുന്നു. നാൽപ്പതോളം ചിത്രങ്ങളിൽ ഛായാഗ്രഹകനായി പ്രവർത്തിച്ചു.
പിറവിയാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 1989ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പിറവിക്ക് ഗോൾഡൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ചു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ സ്വം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രമാണ്.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അധ്യക്ഷൻ, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള അധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2011ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2023ൽ ജെ.സി ഡാനിയേൽ പുരസ്കാരം നേടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









