)
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം ആർ അജിത് കുമാറിനെതിരെ തുടരന്വേണം ആകാമെന്ന വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് നടപടി. വിചാരണക്കോടതിയുടെ നടപടി നടപടിക്രമങ്ങൾക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രോസിക്യൂഷൻ അനുമതി തേടിയ ശേഷം പരാതിയുമായി പരാതിക്കാരന് മുന്നോട്ട് പോകാമെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.
കേസിൽ അന്വേഷണം പൂർത്തിയാക്കി വിജിലൻസ് ക്ലീൻ ചീറ്റ് നൽകിയിരുന്നു. ഇത് റദ്ദാക്കിയ തിരുവനന്തപുരം വിജിലൻസ് കോടതി കേസുമായി മുന്നോട്ടുപോകാമെന്ന് വിധിക്കുകയുമായിരുന്നു. ഇതിനെതിരെ അജിത്കുമാർ നൽകിയ അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. വിജിലൻസ് റിപ്പോർട്ട് പരിശോധിക്കാതെയാണ് കോടതിയുടെ നടപടിയെന്ന അജിത് കുമാറിന്റെ വാദം ശരിവെച്ചുകൊണ്ടാണ് കോടതിയുത്തരവ്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിജിലൻസ് കോടതി പരാമർശങ്ങളും കോടതി റദ്ദാക്കി. സർക്കാർ നൽകിയ അപ്പീലിലാണ് നടപടി. വിജിലൻസ് റിപ്പോർട്ട് അംഗീകരിച്ച മുഖ്യമന്ത്രിയുടെ നടപടി നിയമ വിരുദ്ധമാണ് എന്നായിരുന്നു പരാമർശം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.