Palakkad Student Suicide: 'മാർക്ക് കുറഞ്ഞതിനാൽ ക്ലാസ് മാറ്റിയിരുത്തി'; പാലക്കാട് ഒൻപതാം ക്ലാസുകാരിയുടെ ആത്മഹത്യയിൽ റിപ്പോർട്ട് തേടി ജില്ലാ കളക്ടർ

ചോളോട് സ്വദേശി ആശീർ നന്ദ എന്ന ഒൻപതാം ക്ലാസുകാരിയാണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ചത്.   

Written by - Zee Malayalam News Desk | Last Updated : Jun 25, 2025, 06:20 PM IST
  • സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥർ സ്കൂളിലെത്തി തെളിവെടുപ്പ് നടത്തി.
  • സ്കൂളിൽ ഒരു പീഡനവും നടന്നിട്ടില്ലെന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം.
  • കണക്ക് പരീക്ഷയിൽ വിദ്യാർത്ഥിക്ക് മാർക്ക് കുറഞ്ഞതിനാൽ മറ്റൊരു ക്ലാസ്സിലേക്ക് മാറ്റിയിരുന്നുവെന്നത് സത്യമാണെന്ന് സ്കൂൾ മാനേജ്‌മന്റ് വ്യക്തമാക്കി.
Palakkad Student Suicide: 'മാർക്ക് കുറഞ്ഞതിനാൽ ക്ലാസ് മാറ്റിയിരുത്തി'; പാലക്കാട് ഒൻപതാം ക്ലാസുകാരിയുടെ ആത്മഹത്യയിൽ റിപ്പോർട്ട് തേടി ജില്ലാ കളക്ടർ

പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് സ്കൂളിലെ ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ റിപ്പോർട്ട് തേടി ജില്ലാ കളക്ടർ. സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥർ സ്കൂളിലെത്തി തെളിവെടുപ്പ് നടത്തി. സ്കൂളിൽ ഒരു പീഡനവും നടന്നിട്ടില്ലെന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം. കണക്ക് പരീക്ഷയിൽ വിദ്യാർത്ഥിക്ക് മാർക്ക് കുറഞ്ഞതിനാൽ മറ്റൊരു ക്ലാസ്സിലേക്ക് മാറ്റിയിരുന്നുവെന്നത് സത്യമാണെന്ന് സ്കൂൾ മാനേജ്‌മന്റ് വ്യക്തമാക്കി.

Add Zee News as a Preferred Source

ചോളോട് സ്വദേശി ആശീർ നന്ദയെയാണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാർക്ക് കുറഞ്ഞതിന് അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കണക്കിന് ഒന്നര മാർക്ക് കുറഞ്ഞത്തിന്റെ പേരിലാണ് അധ്യാപകർ മാനസികമായി പീഡിപ്പിച്ചതെന്ന് പെൺകുട്ടിയുടെ അച്ഛനും ബന്ധുക്കളും ആരോപിച്ചു.

Also Read: Case against Krishnakumar, Diya Krishna: തട്ടിക്കൊണ്ടുപോയതിന് തെളിവില്ല; കൃഷ്ണകുമാറിനും ദിയയ്ക്കുമെതിരായ കേസിൽ ക്രൈംബ്രാഞ്ച്

സംഭവത്തിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ഒൻപതാം ക്ലാസിലെ ഷഫ്‌ളിംഗ് ഒഴിവാക്കാൻ സ്കൂൾ മാനേജ്മെന്റ് തീരുമാനിച്ചിരിക്കുകയാണ്. ഒൻപതാം ക്ലാസിൽ ക്ലാസ് തുടങ്ങി മാസങ്ങൾക്ക് ശേഷമാണ് ഡിവിഷൻ മാറ്റിയിരുത്തിയത്. പരീക്ഷയിൽ ഇനി മാർക്ക് കുറഞ്ഞാൽ എട്ടാം ക്ലാസിൽ തന്നെ പഠനം തുടരാം എന്ന് വിദ്യാർഥിനിയെക്കൊണ്ട് തന്നെ എഴുതി വാങ്ങിച്ചെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News