Medical Error: സർജിക്കൽ ബ്ലേഡ് ബാൻഡേജിനുള്ളിൽ വെച്ച് കെട്ടിയെന്ന പരാതി; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിഎംഒ നിർദേശം

Medical Error: പത്തനംതിട്ട പമ്പാ ആശുപത്രിക്കെതിരെയുള്ള തീർത്ഥാടകയുടെ പരാതിയിലാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്

Written by - Vishnupriya S | Last Updated : Jan 17, 2026, 04:16 PM IST
  • പമ്പാ മെഡിക്കൽ ഓഫീസർക്കാണ് നിർദേശം.
  • നെടുമ്പാശ്ശേരി സ്വദേശിയായ പ്രീതയാണ് പത്തനംതിട്ട ഡിഎംഒയക്ക് പരാതി നൽകിയത്.
Medical Error: സർജിക്കൽ ബ്ലേഡ് ബാൻഡേജിനുള്ളിൽ വെച്ച് കെട്ടിയെന്ന പരാതി; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിഎംഒ നിർദേശം

കൊച്ചി: സർജിക്കൽ ബ്ലേഡ് ബാൻഡേജിനുള്ളിൽ വെച്ച് കെട്ടിയെന്ന പരാതിയിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിഎംഒ നിർദേശം. പത്തനംതിട്ട പമ്പാ ആശുപത്രിക്കെതിരെയുള്ള തീർത്ഥാടകയുടെ പരാതിയിലാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. പമ്പാ മെഡിക്കൽ ഓഫീസർക്കാണ് നിർദേശം. നെടുമ്പാശ്ശേരി സ്വദേശിയായ പ്രീതയാണ് പത്തനംതിട്ട ഡിഎംഒയക്ക് പരാതി നൽകിയത്.

Add Zee News as a Preferred Source

ശബരിമല ദർശനത്തിനെത്തിയ പ്രീതയുടെ കാലിലെ മുറിവ് ആശുപത്രിയിൽ നിന്ന് വെച്ചുകെട്ടിയപ്പോൾ സർജിക്കൽ ബ്ലേഡും അകത്ത് വച്ചാണ് കെട്ടിയത്. കഴിഞ്ഞ 15ന് വെളുപ്പിനാണ് പരിക്ക് പറ്റിയ കാലുമായി പ്രീത പമ്പാ ആശുപത്രിയിലെത്തുന്നത്. ഡോക്ടറുടെ നിർദേശപ്രകാരം ഒരാൾ കാലിലെ മുറിവ് വൃത്തിയാക്കാനും വെച്ചുകെട്ടാനും എത്തി. തൊലിയുടെ ഒരു ഭാഗം മുറിച്ച് നീക്കണമെന്ന് പറഞ്ഞുവെന്നും സർജിക്കൽ ബ്ലേഡ് എടുത്തുവെന്നും യുവതി പറയുന്നു.

അസ്വഭാവികത തോന്നിയത് കൊണ്ട് മറ്റൊന്നും ചെയ്യേണ്ടെന്നും ബാൻഡേജ് വെച്ച് കെട്ടിയാൽ മതിയെന്നും പ്രീത പറഞ്ഞു. ശബരിമലയിൽ നിന്നും തിരിച്ച് നെടുമ്പാശ്ശേരിയിലെ വീട്ടിലെത്തിയപ്പോൾ അസ്വസ്ഥത തോന്നിയതുകൊണ്ട് കാലിലെ കെട്ടഴിച്ചുനോക്കി. കമ്പി പോലെ കട്ടിയുള്ള വസ്തു ബാൻഡേജിനിടയിൽ കുടുങ്ങിയതായി കണ്ടെത്തി. തൊലി ഭാഗം മുറിച്ചുമാറ്റാനായി എടുത്ത അതേ സർജിക്കൽ ബ്ലേഡ് കൂടി വെച്ചാണ് മുറിവുള്ള കാലില്‍ ബാൻഡേജ് കെട്ടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Vishnupriya S

Vishnupriya S is the Sub Editor of Zee Malayalam News Website

...Read More

Trending News