Dolphin Found Dead In Alappuzha: ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കടപ്പുറങ്ങൾ വൃത്തിയാക്കുന്നതിനിടെയാണ് ഡോൾഫിന്റെ ജഡം കണ്ടെത്തിയത്.

ആലപ്പുഴ: ആലപ്പുഴയിൽ ഡോൾഫിനെ ചത്ത നിലയിൽ കണ്ടെത്തി. ആറാട്ടുപുഴ തീരത്താണ് ഡോൾഫിന്റെ ജഡം കണ്ടെത്തിയത്. ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞ തറയിൽക്കടവിൽ നിന്ന് 200 മീറ്ററോളം മാറി അഴീക്കോടൻ നഗറിന് സമീപമാണ് ഡോൾഫിന്റെ ജഡം കണ്ടെത്തിയത്.
ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കടപ്പുറങ്ങൾ വൃത്തിയാക്കുന്നതിന്റെ ഭാഗമായി തീരം സന്ദർശിച്ച നങ്ങ്യാർകുളങ്ങര ടികെഎംഎം കോളേജിലെ സുവോളജി വിഭാഗം മേധാവി എസ് ഷീലയാണ് ഡോൾഫിന്റെ ജഡം കണ്ടെത്തിയത്. ആറാട്ടുപുഴയിൽ അടിഞ്ഞത് പഞ്ഞിത്തുണി നിറച്ച കണ്ടെയ്നർ ആയിരുന്നു. ഡോൾഫിൻ പഞ്ഞിത്തുണി ഭക്ഷിച്ചാകാം ചത്തതെന്നാണ് കരുതുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.