close

News WrapGet Handpicked Stories from our editors directly to your mailbox

ജോളിയുടെ പേരില്‍ മൊത്തം സ്ത്രീകളേയും ആക്ഷേപിക്കരുത്

കുറ്റം ചെയ്തവര്‍ സ്ത്രീയായാലും പുരുഷനായാലും ശിക്ഷിക്കപ്പെടുമെന്ന് പറഞ്ഞ ഇവര്‍ സ്ത്രീകളെ മോത്തം അടച്ചാക്ഷേപിച്ചു കൊണ്ടുള്ള ട്രോളുകളോട് പ്രതികരിക്കുകയായിരുന്നു.   

Ajitha Kumari | Updated: Oct 12, 2019, 01:46 PM IST
ജോളിയുടെ പേരില്‍ മൊത്തം സ്ത്രീകളേയും ആക്ഷേപിക്കരുത്

കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി സ്ത്രീയാണെന്ന് കരുതി മൊത്തം സ്തീകളെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

കാസര്‍ഗോഡ്‌ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസരിക്കുകയായിരുന്ന വനിതാ കമ്മീഷന്‍ അംഗങ്ങളായ ഷാഹിദാ കമാല്‍, ഇ.എം.രാധ എന്നിവരാണ്‌ ഈ അഭിപ്രായം രേഖപ്പെടുത്തിയത്. 

കുറ്റം ചെയ്തവര്‍ സ്ത്രീയായാലും പുരുഷനായാലും ശിക്ഷിക്കപ്പെടുമെന്ന് പറഞ്ഞ ഇവര്‍ സ്ത്രീകളെ മോത്തം അടച്ചാക്ഷേപിച്ചു കൊണ്ടുള്ള ട്രോളുകളോട് പ്രതികരിക്കുകയായിരുന്നു. 

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുള്ളത്. അതില്‍ കൂടുതലും സ്ത്രീവിരുദ്ധ കമന്റുകളുമാണ്.

കുറ്റങ്ങള്‍ പുരുഷന്മാര്‍ നടത്തുമ്പോള്‍ പുരുഷ സമൂഹത്തെ മൊത്തത്തില്‍ ആരും ആക്ഷേപിക്കാറില്ലയെന്നും കമ്മീഷന്‍ പറഞ്ഞു.

പുരുഷന്മാര്‍ എന്തെല്ലാം രീതിയിലാണ്‌ കുറ്റം ചെയ്യുന്നത് വിവാഹാഭ്യര്‍ഥന നിരസിച്ചതിന്‍റെ പേരില്‍ കാമുകിമാരെയും ഭാര്യമാരെയും ആസിഡോഴിച്ചും പെട്രോളോഴിച്ചും കത്തിച്ചു കൊലപ്പെടുത്തുന്നു.

പക്ഷെ ഇതിന്‍റെ പേരില്‍ പുരുഷസമൂഹത്തെ ഒന്നടങ്കം ആരും ഇതുവരെ കൊലയാളിയായി മുദ്രകുത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഇത്തരത്തില്‍ അനാവശ്യ ട്രോളുകള്‍ ഉണ്ടാക്കി രസിക്കുന്നവര്‍ സ്വന്തം അമ്മയെയും സഹോദരികളെയും കുറിച്ച് ചിന്തിക്കണമെന്നും അവര്‍ പറഞ്ഞു.