ശശി തരൂരുമായി താരതമ്യം ചെയ്ത് അപമാനിക്കരുത്: പൃഥ്വിരാജ്

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയത്. 

Updated: Feb 10, 2019, 05:36 PM IST
ശശി തരൂരുമായി താരതമ്യം ചെയ്ത് അപമാനിക്കരുത്: പൃഥ്വിരാജ്

ഇംഗ്ലീഷ് ഭാഷയുടെ കാര്യത്തിൽ കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂരുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് ചലച്ചിത്ര താരം പൃഥ്വിരാജ്.

താനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും തരൂര്‍ വലിയ പണ്ഡിതനാണെന്നും താരം പറയുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഭാഷാ, ചരിത്രം, രാഷ്ട്രീയം എന്നിവയെ കുറിച്ച് തരൂരിന് നല്ല അറിവുണ്ട്.  താൻ കോളജ് വിദ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത ആളാണെന്നും താരം കൂട്ടിച്ചേര്‍ത്തു. 

ആരു വിളിച്ചാലും രാഷ്ട്രീയത്തിലേക്ക് പോകില്ലെന്നും അത്തരത്തിലുള്ള ഓഫര്‍ വന്നാല്‍ നിരസിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.