തിരുവനന്തപുരം: ജാതിക്കും മതങ്ങള്‍ക്കും അതീതമായി എല്ലാപേരെയും ഒരുപോലെ കാണുന്ന മതേതരത്വം നിറഞ്ഞ മനുഷ്യ സ്നേഹം കുട്ടിക്കാലത്തെ വളര്‍ത്തിയെടുക്കണമെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍ കുട്ടികളോട് അഭ്യര്‍ത്ഥിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ചു വരുന്ന കിളിക്കൂട്ടം അവധിക്കാല ക്യാമ്പില്‍ ക്യാമ്പ് അംഗങ്ങളോട് സംവദിക്കുകയായിരുന്നു കവി.നന്നായി പഠിക്കുന്നതിനോടൊപ്പം നന്നായി കളിക്കുകയും വേണം.കുമാരനാശാനും വയലാറും എസ്.കെ.പൊറ്റക്കാടും ഒ.എന്‍.വി-യും കുഞ്ഞുണ്ണി മാഷും പോലുള്ള കവികള്‍ സ്കൂള്‍ പഠനക്കാലത്തില്‍ ചെറിയ ചെറിയ കവിതകള്‍ ചൊല്ലി നടന്ന് അത് ജീവിത താളമായി മാറ്റിയെടുത്താണ് വലിയ എഴുത്തുക്കാരായി മാറിയത്.
മഹാകവികളുടെ കുട്ടിക്കാലത്തെ പ്രധാനപ്പെട്ട കവിതകളും കുരീപ്പുഴ കുട്ടികളുമായി ചൊല്ലി വേദി പങ്കിട്ടു.എസ്.കെ.പൊറ്റക്കാട് സ്കൂളില്‍ കൂട്ടുക്കാരുമായി പോകുമ്പോള്‍ റോഡെ പാടി നടന്ന ആലങ്ങാട്ട് ഏലങ്ങാട്ട് ഏലക്കുട്ടി അമ്പെത്തെട്ട് ഓലക്കെട്ട് എണ്ണിക്കെട്ടി. കവി കുട്ടികളോടൊപ്പം ചേര്‍ന്ന് നീട്ടി ചൊല്ലിയത് അവര്‍ക്ക് വേറിട്ടൊരുനുഭവമായി. കുട്ടികള്‍ നിര്‍ഭയം സംസാരിക്കണം. നല്ലപോലെ പെരുമാറാന്‍ പഠിക്കണം. ജന്മസിദ്ധമായ അവരുടെ കഴിവുകള്‍ സ്വന്തമായി വളര്‍ത്തണം.
ALSO READ: ഷാരോൺ വധക്കേസ്: ഗ്രീഷ്മയ്ക്ക് തിരിച്ചടി; കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കില്ല
സമ്മാനങ്ങള്‍ വാരികൂട്ടണം. എന്‍ജിനീയറും ഡോക്ടറുമാകാന്‍ മാത്രം മോഹിക്കാതെ സമൂഹത്തിലെ ഉന്നത ശ്രേണിയിലെത്താന്‍ കൂടി ശ്രമിക്കണം.ഉള്ളില്‍ തോന്നുന്നതൊക്കെ കടലാസില്‍ പകര്‍ത്തി വയ്ക്കണം. നല്ലപോലെ വായിക്കണം. അങ്ങനെ വലിയ എഴുത്തുകാരാകണം.നല്ല എഴുത്തുകാരന് മതേതരത്വവാദിയാകാന്‍ എളുപ്പത്തില്‍ സാധിക്കും.സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍.അരുണ്‍ഗോപി പരിപാടിയില്‍ അദ്ധ്യക്ഷനായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









