)
വയനാട്: ടി സിദ്ദിഖ് എംഎൽഎക്കെതിരെ ഇരട്ട വോട്ട് ആരോപണം. സിപിഎം വയനാട് ജില്ലാ സെക്രട്ടറിയാണ് ഇരട്ട വോട്ട് ആരോപണം ഉന്നയിച്ചത്. കോഴിക്കോട് പെരുമണ്ണ പഞ്ചായത്തിലെ 20-ാം വാർഡ് പന്നിയൂർക്കുളത്തും കൽപ്പറ്റ നഗരസഭയിൽ ഓണവെയിലിലും വോട്ടുണ്ടെന്നാണ് ആരോപണം.
ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി തന്നെ നിയമവിരുദ്ധമായും, ജനാധിപത്യവിരുദ്ധമായും പ്രവർത്തിക്കുന്നത് പ്രതിഷേധാർഹമാണെന്നാണ് കെ റഫീഖ് ആരോപിച്ചത്.
സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
വോട്ടർ പട്ടികയിൽ ശ്രീ ടി സിദ്ധീഖ് എം എൽ എ കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലെ 20ാം വാർഡായ പന്നിയൂർകുളത്ത് ക്രമനമ്പർ 480 ൽ ഉണ്ട്.
വയനാട് ജില്ലയിൽ കൽപ്പറ്റ നഗരസഭയിലെ ഡിവിഷൻ 25 ഓണിവയലിൽ ക്രമനമ്പർ 799 ൽ വോട്ടർ പട്ടികയിലും ഉണ്ട്.
ഒരാൾക്ക് തന്നെ രണ്ടിടത്ത് വോട്ട് !
ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി തന്നെ ഇത്തരത്തിൽ നിയമവിരുദ്ധമായി, ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്നത്, കള്ളവോട്ട് ചേർക്കുന്നത് ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.