"ആശങ്ക" മാറ്റി ടി.എന്‍ പ്രതാപന്‍!!

ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ തൃ​ശൂ​രി​ലെ വി​ജ​യ സാ​ധ്യ​തയെക്കുറിച്ച്‌ യാതൊരു "ആശങ്ക"യുമില്ലെന്ന് കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ടി.​എ​ന്‍. പ്ര​താ​പ​ന്‍.  

Last Updated : May 15, 2019, 06:11 PM IST
"ആശങ്ക" മാറ്റി ടി.എന്‍ പ്രതാപന്‍!!

തൃ​ശൂ​ര്‍: ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ തൃ​ശൂ​രി​ലെ വി​ജ​യ സാ​ധ്യ​തയെക്കുറിച്ച്‌ യാതൊരു "ആശങ്ക"യുമില്ലെന്ന് കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ടി.​എ​ന്‍. പ്ര​താ​പ​ന്‍.  

ഇന്നലെ നടന്ന കെ​പി​സി​സി യോ​ഗ​ത്തി​ല്‍ താ​ന്‍ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചുവെന്നുള്ള വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന ര​ഹി​ത​മാണെന്നും അദ്ദേഹം പറഞ്ഞു. ന​ല്ല ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ജ​യി​ക്കു​മെ​ന്നും 25,000 വോ​ട്ടിന്‍റെ ഭൂ​രി​പ​ക്ഷം ല​ഭി​ക്കുമെന്നും ബി​ജെ​പി മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പിന്തള്ളപ്പെടുമെന്നും ടി.എന്‍ പ്രതാപന്‍ വ്യ​ക്ത​മാ​ക്കി.

സുരേഷ് ഗോപി വരുന്നതിന് മുന്‍പ് തൃശ്ശൂരില്‍ യുഡിഎഫിന് അനുകൂലമായ വലിയ തരംഗമുണ്ടായിരുന്നു. സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയായി എത്തിയ ശേഷം കുറച്ച്‌ വോട്ടുകളിലൊക്കെ വ്യത്യാസം വന്നിട്ടുണ്ടാകാം. എങ്കിലും ബിജെപി മൂന്നാം സ്ഥാനത്ത് പോകുമെന്ന് തൃശ്ശൂരില്‍ പ്രവര്‍ത്തിച്ച പ്രവര്‍ത്തകര്‍ക്ക് ബോധ്യമുണ്ടെന്ന് ടി. എന്‍. പ്രതാപന്‍ പറഞ്ഞു. 

ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍, ഇത്തവണ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മത്സരിച്ച 16 സ്ഥാനാര്‍ഥികളില്‍ 15 പേരും വിജയപ്രതീക്ഷ പങ്കുവച്ചപ്പോള്‍ ടി. എന്‍. പ്രതാപന്‍ മാത്രമാണ് വിജയത്തില്‍ ആശങ്ക പ്രകടിപ്പിച്ചത്.

അവസാന നിമിഷമെത്തിയ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം തിരിച്ചടിയായേക്കുമെന്നും ഹിന്ദുവോട്ടുകളില്‍ ചോര്‍ച്ച സംഭവിച്ചേക്കാമെന്നുമാണ് പ്രതാപന്‍ പറഞ്ഞത്. കോണ്‍ഗ്രസിനു ലഭിക്കേണ്ട ഹിന്ദുവോട്ടുകള്‍ ബിജെപിക്കു പോയിട്ടുണ്ട്. നെഗറ്റീവ് ഫലവും പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

തുടക്കത്തില്‍ കോണ്‍ഗ്രസിന് അനുകൂല സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ഥിയായിരുന്നുവെങ്കില്‍ ഒരുലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമായിരുന്നു. ക്രിസ്ത്യന്‍-മുസ്ലിം വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായിരുന്നു. എന്നാല്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം സാഹചര്യം മാറ്റിമറിച്ചു. ഹിന്ദുവോട്ടുകള്‍ വലിയ രീതിയില്‍ സുരേഷ് ഗോപിക്ക് പോയി. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെയുണ്ടായ നിഷേധവോട്ടുകളും സുരേഷ് ഗോപിയിലൂടെ ബിജെപിയിലാണ് എത്തിയിട്ടുണ്ടാവുക. കൂടാതെ, ധീവരമേഖലയിലും വോട്ട് ചോര്‍ച്ചയുണ്ടായിട്ടുണ്ട്. എതിരായ ഫലം പോലുമുണ്ടാകാമെന്ന് പ്രതാപന്‍ പറഞ്ഞിരുന്നു.

എന്നാല്‍ വിജയസാധ്യതയുള്ള മണ്ഡലമായാണ് തൃശ്ശൂരിനെ പരിഗണിക്കുന്നതെന്നാണ് ഉമ്മന്‍ ചാണ്ടി അടക്കുമുള്ള മുതിര്‍ന്ന നേതാക്കളുടെ പ്രതികരണം. മുപ്പത്തയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ടി എന്‍ പ്രതാപന്‍ ജയിക്കുമെന്നായിരുന്നു തൃശ്ശൂരില്‍നിന്നുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്നായിരുന്നു കെപിസിസി അദ്ധ്യക്ഷന്‍ മു​ല്ല​പ്പ​ള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടത്.

 

Trending News