തിരുവനന്തപുരം: മിഠായി രൂപത്തിൽ കടത്തിയ ലഹരി പിടികൂടി. നെടുമങ്ങാട് നിന്നാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. സംഭവത്തിൽ മൂന്ന് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. പ്രശാന്ത് (32), ഗണേഷ് (32), മാർഗ ബന്ധു (22) എന്നിവരെയാണ് പിടികൂടിയത്.
തിരുവനന്തപുരം റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ( ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) എസ്ഐ ഓസ്റ്റിൻ സജു, ജിഎസ്ഐ സതി, നെടുമങ്ങാട് എസ്എച്ച്ഒ രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്.
വട്ടപ്പാറയിലെ സ്വകാര്യ ബോയ്സ് ഹോസ്റ്റലിന്റെ അഡ്രസിലാണ് പാഴ്സൽ എത്തുന്നത്. പാഴ്സൽ കൈപ്പറ്റിയ മൂന്ന് പേരെയാണ് പോലീസ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് ഇവരെ പിടികൂടിയത്.
105 മിഠായികളാണ് പാഴ്സൽ കവറിൽ ഉണ്ടായിരുന്നത്. ഈ മിഠായിയിൽ ടെട്ര ഹൈഡ്രോ കനാമിനോൾ എന്ന ലഹരി വസ്തു ഉണ്ടെന്ന് പോലീസ് പറയുന്നു. കറുത്ത കളറിലാണ് ഈ മിഠായി എത്തിയത്.
ഇവ ചരസ് മിഠായി, ഗജ ടോഫി എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. സ്കൂളുകൾ, കോളേജുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
ഇതോടൊപ്പം പാഴ്സൽ സർവീസുകളും പോലീസ് നിരീക്ഷണത്തിലാണ്. ബോയ്സ് ഹോസ്റ്റലിന് സമീപത്തെ വാടക വീട്ടിലാണ് ഇവർ താമസിക്കുന്നത്. ടൈൽ ജോലികൾക്ക് പോകുന്നവരാണ് പിടിയിലായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









