Minister V Sivankutty: ഗവർണറുടെ ചുമതലകൾ പാഠ്യവിഷയമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി; 10ാം ക്ലാസിലെ രണ്ടാം വോളിയത്തിൽ ഉള്‍പ്പെടുത്തിയേക്കും

ഗവർണറുടെ ചുമതലകൾ പാഠ്യവിഷയമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി.  

Written by - Zee Malayalam News Desk | Last Updated : Jun 20, 2025, 05:46 PM IST
  • ​ഗവർണറുടെ ഭരണപരമായ അധികാരങ്ങൾ സിലബസിൽ ഉൾപ്പെടുത്തും.
  • ഇക്കൊല്ലത്തെ 10ാം ക്ലാസ് പാഠപുസ്തകത്തിൽ വിഷയം ഉൾപ്പെടുത്തുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
  • പത്താം ക്ലാസിലെ രണ്ടാം വോളിയത്തിലാകും ഇത് ഉൾപ്പെടുത്തുക.
Minister V Sivankutty: ഗവർണറുടെ ചുമതലകൾ പാഠ്യവിഷയമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി; 10ാം ക്ലാസിലെ രണ്ടാം വോളിയത്തിൽ ഉള്‍പ്പെടുത്തിയേക്കും

തിരുവനന്തപു‌രം: ഗവർണറുടെ ചുമതലകൾ പാഠ്യവിഷയമാക്കാൻ ഒരുങ്ങുകയാമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഭാരതാംബ വിവാദത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. ​ഗവർണറുടെ ഭരണപരമായ അധികാരങ്ങൾ സിലബസിൽ ഉൾപ്പെടുത്തും. ഇക്കൊല്ലത്തെ 10ാം ക്ലാസ് പാഠപുസ്തകത്തിൽ വിഷയം ഉൾപ്പെടുത്തുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. പത്താം ക്ലാസിലെ രണ്ടാം വോളിയത്തിലാകും ഇത് ഉൾപ്പെടുത്തുക.

Add Zee News as a Preferred Source

11, 12 ക്ലാസുകളിലെ പാഠപുസ്തകം പുതുക്കുന്നതിനും തീരുമാനമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇത്തരത്തിൽ പുതുക്കുമ്പോൾ സാധിക്കുന്ന ഭാ​ഗങ്ങളിലൊക്കെ ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങളെ സംബന്ധിച്ച വിവരം ഉള്‍പ്പെടുത്തുമെന്നും ശിവൻകുട്ടി പറ‍ഞ്ഞു. സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരിച്ചിരിക്കുന്നത് ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കൊണ്ടാണ്. 

Also Read: Kerala Rain Update: കേരളത്തിൽ അടുത്ത ഒരാഴ്ച മഴ; വരും മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ഗവർണർമാരെ ഉപയോഗിച്ചുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ രാജ്യത്ത് വർധിച്ചുവരികയാണെന്ന് മന്ത്രി ആരോപിച്ചു. ഗവർണർമാരുടെ ഭരണഘടനാപരമായ അധികാരങ്ങളെ കുറിച്ച് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഭാരതാംബയെ വണങ്ങണമെന്ന് കുട്ടികളോട് ​ഗവർണർ പറഞ്ഞത് തിരുത്തണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News