)
കൊച്ചി: ചിന്നക്കനാലിൽ സർക്കാർ ഭൂമി കയ്യേറിയെന്ന കേസിൽ മാത്യു കുഴൽനാടനെതിരെ അന്വേഷണവുമായി ഇഡി. റിസോർട്ട് നിർമ്മാണത്തിനായി സർക്കാർ ഭൂമി കയ്യേറിയെന്ന കേസിലാണ് നടപടി. വിജിലൻസ് അന്വേഷണത്തിന് പിന്നാലെയാണ് ഇ.ഡിയും അന്വേഷണം തുടങ്ങിയിരിക്കുന്നത്. നേരത്തെ സംഭവത്തിൽ റവന്യു വകുപ്പ് മാത്യൂ കുഴൽനാടനും സുഹൃത്തുക്കൾക്കുമെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം കേസെടുത്തിരുന്നു.
ഭൂമി വാങ്ങുന്നതിനായുള്ള ഇടപാടിൽ കള്ളപ്പണം ഉപയോദിച്ചിട്ടുണ്ടോ എന്നാണ് ഇഡി പ്രധാനമായും അന്വേഷിക്കുക. അതിനായി വിജിലൻസിൽ നിന്ന് കേസുമായി ബന്ധപ്പെട്ടുള്ള രേഖകൾ ഇഡി ശേഖരിച്ചു. സംഭവത്തിൽ ചോദ്യം ചെയ്യൽ തുടങ്ങിയെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഉടൻ മാത്യു കുഴൽനാടന് നോട്ടീസ് നൽകും.
അതേസമയം ഏത് അന്വേഷണത്തിനും താൻ തയാറാണെന്നും ഇ.ഡി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും മാത്യു കുഴല്നാടന് പ്രതികരിച്ചു. ചട്ടങ്ങൾ ലംഘിച്ച് കെട്ടിടം നിർമിച്ചതിനും കേസെടുത്തിട്ടുണ്ട്. 50 സെന്റ് സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് റിസോര്‍ട്ട് നിര്‍മിച്ചതെന്നും കയ്യേറ്റമെന്ന് അറിഞ്ഞിട്ടും പോക്കുവരവ് നടത്തിയെന്നും വിജിലന്‍സിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.