)
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. മൂന്ന് വർഷത്തിലേറെ നീണ്ട അന്വേഷണത്തിന് ശേഷമാണ് ഇപ്പോൾ ഇഡി നടപടി. വിശദീകരണം തേടിയ ശേഷം തുടർനടപടികൾ തീരുമാനിക്കും.
മസാല ബോണ്ടിലൂടെ സമാഹരിച്ച പണം അടിസ്ഥാന വികസന പദ്ധതികൾക്കായി വിനിയോഗിച്ചത് വിദേശനാണ്യ വിനിമയ ചട്ടങ്ങളുടെ (ഫെമ) ലംഘനമാണെന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ. സംഭവത്തിൽ അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.