)
കൊച്ചി: പിവി അൻവറിൻ്റെ വീട്ടിൽ കെഎഫ്സി ലോണുമായി ബന്ധപ്പെട്ട് ഇന്നലെ നടത്തിയ റെയ്ഡിൽ വിശദമായ വാർത്താക്കുറിപ്പുമായി ഇഡി. ഒരേ വസ്തു ഈടുവെച്ച് ചുരുങ്ങിയ കാലയളവിൽ വിവിധ ലോണുകൾ കെഎഫ്സി വഴി തരപ്പെടുത്തിയതായി ഇഡിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.
ലോണെടുത്ത തുക അൻവർ വകമാറ്റിയതായി ഇഡി സംശയിക്കുന്നു. അൻവറിന്റെ ബിനാമി സ്വത്തിടമപാടുകളും പരിശോധിക്കുന്നുണ്ട്. ഡ്രൈവറുടെയും അടുത്ത ബന്ധുവിന്റയും പേരിലുള്ള സ്ഥാപനമായ മലംകുളം കൺസ്ട്രക്ഷൻ്റെ ഉടമ താനാണെന്ന് അൻവർ പ്രാഥമിക ചോദ്യം ചെെയ്യലിൽ സമ്മതിച്ചു.ലോണെടുത്ത തുക അൻവർ മെട്രോ വില്ലേജ് എന്ന പദ്ധതിയിലേക്ക് വകമാറ്റിയതായും 2016ലെ 14.38 കോടി സ്വത്ത് 2021ൽ 64.14 കോടിയായി വർധിച്ചതിൽ കൃത്യമായി വിശദീകരണം നൽകാൻ അൻവറിനായില്ലെന്നും ഇഡി പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.