ഓപ്പറേഷൻ നുംഖൂറിന്റെ ഭാഗമായി റെയ്ഡ് തുടരുന്നതിനിടെ നടൻ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ചെന്നൈയിലായിരുന്ന ദുൽഖർ ഉച്ചയോടെയാണ് കൊച്ചിയിലെത്തിയത്. ദുൽഖറിന്റെ കൈവശമുള്ള വാഹനങ്ങളുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ വിവരം ഇഡി സംഘം തേടിയെന്നാണ് വിവരം. കേസിൽ പ്രഥമദൃഷ്ട്യാ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനമുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇഡി റെയ്ഡ് നടക്കുന്നത്.
വിമാനത്താവളത്തിൽ കാത്തുനിന്ന മാധ്യമങ്ങളോട് താരം പ്രതികരിച്ചില്ല. നേരത്തെ, ദുൽഖറിൽ നിന്ന് വിവരങ്ങൾ തേടുമെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു. ദുൽഖറിൽ നിന്ന് കസ്റ്റംസ് നേരത്തെ 3 കാറുകള്‍ പിടിച്ചെടുത്തിരുന്നു. ദുൽഖറിന്റെ 2 ലാൻഡ് റോവർ ഡിഫൻഡർ, ഒരു നിസാൻ പട്രോള്‍ എന്നീ കാറുകളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഇതിൽ ഡിഫൻഡർ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ദുൽഖർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദുൽഖറിനു വാഹനം വിട്ടു കൊടുക്കുന്ന കാര്യം പരിഗണിക്കാന്‍ കസ്റ്റംസിനോടും ഇതിനായി അപേക്ഷ നൽകാൻ ദുൽഖറിനോടും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇഡിയുടെ റെയ്ഡ്.
ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിലൂടെ കടത്തിക്കൊണ്ടു വരുന്ന പഴക്കം ചെന്ന ആഡംബര കാറുകൾ ഉയർന്ന വിലയ്ക്ക് സെലിബ്രിറ്റികൾക്ക് അടക്കം നൽകുന്ന സംഘത്തെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. വിദേശരാജ്യങ്ങൾ ഉൾപ്പെട്ടിട്ടുള്ളതിനാലാണ് ഫെമ നിയമം ഇതിൽ ബാധകമാകുന്നത്. മമ്മൂട്ടി, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലാണ് ഇഡി റെയ്ഡ് നടന്നത്. മമ്മൂട്ടി ഹൗസ്, മമ്മൂട്ടിയും ദുൽഖറും താമസിക്കുന്ന ഇളംകുളത്തെ പുതിയ വീട്, ദുൽഖറിന്‍റെ ചെന്നൈയിലെ വീട്, പൃഥ്വിരാജിന്‍റെ വീട്, അമിത് ചക്കാലക്കലിന്‍റെ കടവന്ത്രയിലെ വീട് തുടങ്ങി 17 സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









