)
ആലപ്പുഴ: സംസ്ഥാനത്ത് സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ വക 1000 രൂപ നൽകുമെന്ന് വിദ്യാഭാസ മന്ത്രി വി ശിവൻകുട്ടി. സർക്കാരിന്റെ വക 1000 രൂപ ഗ്രാൻഡ് ആയി നൽകുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. ജനപങ്കാളിത്തത്തോട് കൂടി പരാതി രഹിതമായി കലോത്സവം സംഘടിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും താമസം, ഭക്ഷണം തുടങ്ങിയവയല്ലാം കൃത്യമായി സജ്ജീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കലോത്സവിലെ സ്വർണ്ണക്കപ്പ് തൃശൂരിൽ ആയതിനാൽ ഘോഷയാത്ര തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് നിന്നും തൃശൂരിലേക്ക് എത്തുന്നതായിട്ടാണ് ക്രമീകരിക്കുക. സ്കൂൾ കായികമേളയില്‍ ഇത്തവണ പരിഷ്കരിച്ച മാനുവലിൽ നടക്കുമെന്നും കളരിപ്പയറ്റ് മത്സരത്തിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.