തിരുവനന്തപുരം: ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭാസ മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരമെത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 16 മുതൽ മെയ് രണ്ടു വരെയായിരിക്കും എസ്എസ്എൽസി മൂല്യനിർണയം നടക്കുകയെന്നും ഇലക്ഷനും മറ്റ് അവധികളും മൂലമാണ് മൂല്യനിർണയം തുടങ്ങാൻ വൈകിയതെന്നും മന്ത്രി വ്യക്തമാക്കി. 4,17,417 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തുവെന്നും ഗൾഫ് മേഖലയിൽ പരീക്ഷ നടത്താൻ അനുകൂല സാഹചര്യമായിരുന്നില്ലെന്നും ഹയർസെക്കൻഡറി പരീക്ഷകളും ഗൾഫ് മേഖലയിൽ റദ്ദ് ചെയ്യേണ്ടിവന്നുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സ്കൂൾ പ്രവേശനത്തിന് പ്രവേശന പരീക്ഷ നടത്താൻ പാടില്ലെന്ന് മന്ത്രി നിർദേശിച്ചു. സ്കൂൾ അറ്റകുറ്റപണി മെയ് 30ന് മുൻപ് തീർക്കണമെന്നും അടുത്ത അധ്യായന വർഷം പ്രവേശനോത്സവം ജൂൺ ഒന്നിന് ആയിരിക്കും നടത്തുകയെന്നും മന്ത്രി അറിയിച്ചു. ഇന്റർണൽ മാർക്കിന് പരാതിയുണ്ടെങ്കിൽ അതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്നും വിഷയം പഠിപ്പിക്കുന്ന അധ്യാപകരെ ഉൾപ്പെടുത്തിയായിരിക്കും കമ്മിറ്റിയെന്നും അവധിക്കാലത്ത് ക്ലാസുകൾ ഒരിക്കലും അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









