കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 22 ന് അവധി; ഓഫീസുകളുടേത് നാളെ തീരുമാനിക്കും

മധ്യവേനൽ അവധി തുടങ്ങിയ സാഹചര്യത്തിൽ പരീക്ഷകൾ മാത്രമായിരിക്കും മാറ്റിവയ്ക്കേണ്ടി വരിക. 

Last Updated : Apr 19, 2019, 08:14 AM IST
കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 22 ന് അവധി; ഓഫീസുകളുടേത് നാളെ തീരുമാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ തലേ ദിവസമായ 22 ന് അവധി നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇതനുസരിച്ചു അവധി പ്രഖ്യാപിച്ചുകൊണ്ട് നാളെ ഉത്തരവിറങ്ങും. മധ്യവേനൽ അവധി തുടങ്ങിയ സാഹചര്യത്തിൽ പരീക്ഷകൾ മാത്രമായിരിക്കും മാറ്റിവയ്ക്കേണ്ടി വരിക.

എന്നാൽ 22 ന് സർക്കാർ ഓഫിസുകൾക്കും സ്ഥാപനങ്ങൾക്കും പൊതുഅവധി അനുവദിക്കുന്ന കാര്യത്തിൽ സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയെ അറിയിച്ചു.

നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് അനുസരിച്ച് അന്ന് അവധി അനുവദിക്കുന്ന കാര്യത്തിലും സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ വിഷയത്തിലും നാളെ സർക്കാർ തീരുമാനമെടുക്കും.

Trending News