കോഴി മുട്ടയുടെ കരുവിന് പച്ചനിറം, അപൂര്‍വ പ്രതിഭാസമെന്ന് വെറ്ററിനറി സര്‍വകലാശാല!

മലപ്പുറത്ത് കോഴിമുട്ടയുടെ കരുവിന് പച്ചനിറം കണ്ടെത്തിയത് പഠന വിഷയമാക്കാനൊരുങ്ങി ഗവേഷകര്‍. 

Last Updated : May 11, 2020, 08:15 AM IST
കോഴി മുട്ടയുടെ കരുവിന് പച്ചനിറം, അപൂര്‍വ പ്രതിഭാസമെന്ന് വെറ്ററിനറി സര്‍വകലാശാല!

മലപ്പുറം: മലപ്പുറത്ത് കോഴിമുട്ടയുടെ കരുവിന് പച്ചനിറം കണ്ടെത്തിയത് പഠന വിഷയമാക്കാനൊരുങ്ങി ഗവേഷകര്‍. 

കോഴിയുടെ ഉണ്ണിയ്ക്ക് സംഭവിച്ച നിറംമാറ്റം അപൂര്‍വ പ്രതിഭാസമാണെന്നാണ് വെറ്ററിനറി സര്‍വകലാശാലയുടെ വിലയിരുത്തല്‍. 

മലപ്പുറം ഒതുക്കുങ്ങല്‍ ഗാന്ധിനഗറിലെ അമ്പലവന്‍ കുളപ്പുരയ്ക്കല്‍ ശിഹാബിന്‍റെ വീട്ടില്‍ വളര്‍ത്തുന്ന കോഴിയുടെ മുട്ടകരുവിനാണ് പച്ചനിറം. 

ശിഹാബിന്‍റെ വീട്ടില്‍ വളര്‍ത്തുന്ന ഏഴ് കോഴികളും പച്ച കരുവുള്ള മുട്ടയാണിടുന്നത്. നാടന്‍, കരിങ്കോഴി, ഫാന്‍സി കോഴികള്‍ തുടങ്ങിയ കോഴികളെ വര്‍ഷങ്ങളായി ശിഹാബ് വീട്ടില്‍ വളര്‍ത്തുന്നുണ്ട്‌. 

Viral Video: ഡോക്ടറിന് ഫ്ലൈയിംഗ് കിസ് നല്‍കി കൊറോണ ബാധിതയായ ഒരു വയസുകാരി!!

മാസങ്ങള്‍ക്ക് മുന്‍പാണ്‌ മുട്ടയുടെ കരുവിന് നിറവ്യത്യാസമുണ്ടെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. കേടാണെന്ന് കരുതി അവ കളഞ്ഞെങ്കിലും പിന്നീടുണ്ടായ മുട്ടകരുവിനും അതേ നിറമായിരുന്നു. 

അങ്ങനെ എല്ലാ മുട്ടകളും വിരിയിക്കാന്‍ തീരുമാനിച്ചു. വിരിഞ്ഞിറങ്ങിയ കോഴിക്കുഞ്ഞുങ്ങള്‍ വലുതായപ്പോള്‍ ഇട്ട മുട്ടകള്‍ക്കും ഇത് തന്നെയായിരുന്നു നിറം. 

അങ്ങനെയാണ് ആകെ വീട്ടില്‍ വളര്‍ത്തുന്ന ഏഴ് കോഴികള്‍ ഇടുന്ന മുട്ടകള്‍ക്കും പച്ചക്കരു കണ്ടെത്താന്‍ തുടങ്ങിയത്. സംഭവം ചര്‍ച്ചയായതോടെ വിഷയം വെറ്ററിനറി സര്‍വകലാശാല അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. 

ട്രെയിന്‍ സര്‍വീസുകള്‍ മെയ്‌ 12 മുതല്‍, തിങ്കളാഴ്ച മുതല്‍ ബുക്കിംഗ്!

 

കോഴികള്‍ക്ക് നല്‍കുന്ന തീറ്റയില്‍ പച്ചപട്ടാണി(ഗ്രീന്‍പീസ്‌)യുടെ അളവ് കൂടുതലാണെങ്കില്‍ മുട്ടക്കരുവിനു നിറവ്യത്യാസമുണ്ടാകാമെന്നാണ് 
വെറ്ററിനറി സര്‍വകലാശാല അധികൃതര്‍ പറയുന്നത്. 

എന്നാല്‍, ശിഹാബിന്‍റെ വീട്ടിലെ കോഴികള്‍ക്ക് പച്ചപട്ടാണി നല്‍കാറില്ല. എന്നിട്ടും, മുട്ടക്കരുവിനു എങ്ങനെ മാറ്റം വന്നു എന്ന് പഠിക്കാനുള്ള തയാറെടുപ്പിലാണ് സര്‍വകലാശാല.

 

Trending News