വ്രതശുദ്ധിയുടെ 30 ദിനങ്ങള്‍ക്ക് വിടനല്‍കി സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍

വ്രതശുദ്ധിയുടെ 30 ദിനങ്ങള്‍ക്ക് വിടനല്‍കി, തക്ബീര്‍ ധ്വനികളുടെ അകമ്പടിയോടെ സംസ്ഥാനത്തെ ഇസ്‌ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു . മുപ്പത് ദിവസത്തെ വ്രതത്തിലൂടെ നേടിയെടുത്ത ആത്മചൈതന്യവുമായാണ് വിശ്വാസികളുടെ പെരുന്നാള്‍ ആഘോഷം. രാവിലെ പള്ളികളിലും പ്രത്യേക ഈദ് ഗാഹുകളിലുമാണ് പെരുന്നാള്‍ നമസ്‌ക്കാരം നടന്നു . തുടര്‍ന്ന് വിശ്വാസികള്‍ പരസ്പരം ആലിംഗനം ചെയ്ത് സൗഹൃദം കൈമാറി . പെരുന്നാളിനോട് അനുബന്ധിച്ച് പലയിടുത്തും ഈദ് മീറ്റുകളും സംഘടിപ്പിച്ചിട്ടുണ്ട്.

Last Updated : Jul 6, 2016, 11:19 AM IST
വ്രതശുദ്ധിയുടെ 30 ദിനങ്ങള്‍ക്ക് വിടനല്‍കി സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍

തിരുവനന്തപുരം: വ്രതശുദ്ധിയുടെ 30 ദിനങ്ങള്‍ക്ക് വിടനല്‍കി, തക്ബീര്‍ ധ്വനികളുടെ അകമ്പടിയോടെ സംസ്ഥാനത്തെ ഇസ്‌ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു . മുപ്പത് ദിവസത്തെ വ്രതത്തിലൂടെ നേടിയെടുത്ത ആത്മചൈതന്യവുമായാണ് വിശ്വാസികളുടെ പെരുന്നാള്‍ ആഘോഷം. രാവിലെ പള്ളികളിലും പ്രത്യേക ഈദ് ഗാഹുകളിലുമാണ് പെരുന്നാള്‍ നമസ്‌ക്കാരം നടന്നു . തുടര്‍ന്ന് വിശ്വാസികള്‍ പരസ്പരം ആലിംഗനം ചെയ്ത് സൗഹൃദം കൈമാറി . പെരുന്നാളിനോട് അനുബന്ധിച്ച് പലയിടുത്തും ഈദ് മീറ്റുകളും സംഘടിപ്പിച്ചിട്ടുണ്ട്.

നോമ്പിലൂടെ നേടിയെടുത്ത ആത്മചൈതന്യം ജീവിതത്തിലുടനീളം പുലര്‍ത്തുമെന്ന പ്രഖ്യാപനത്തിലൂടെയാണ് വിശ്വാസികളുടെ ഈദ് ആഘോഷം. ഇന്നത്തെ പെരുന്നാള്‍ നമസ്‌കാരത്തിന് മുന്നോടിയായി വിശ്വാസികള്‍ ഫിത്തര്‍ സക്കാത്ത് നല്‍കി നോമ്പില്‍ സംഭവിച്ച വീഴ്ചകള്‍ക്ക് കൂടി പ്രായ്ശ്ചിത്തം ചെയ്യും.

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ്ഗാഹിന് പാളയം ഇമാം മൗലവി വി.പി സുഹൈബ് നേതൃത്വം നല്‍കി. പെരുന്നാള്‍ ദിനം സാഹോദര്യത്തിന്‍റെ പ്രകാശനമാകേണ്ടതുണ്ടെന്ന് പെരുന്നാള്‍ ഖുതുബയിലുടെ അദേഹം വിശ്വാസികളെ ഉണര്‍ത്തി. സുഹൃത്തുക്കളെയും അയല്‍വാസികളെ ഇതര മതസ്ഥരെയും വീടുകളിലേക്ക് ക്ഷണിക്കാനും എല്ലാവരും തയാറകണം. വംശീയത ഉയര്‍ത്തി സമൂഹത്തില്‍ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമങ്ങളെ ഇതിലൂടെ പ്രതിരോധിക്കണമെന്നും മൌലവി സുഹൈബ് പറഞ്ഞു.

മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈദ് ആസംസകള്‍ നേര്‍ന്നു. സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പ്രകാശം പ്രസരിപ്പിക്കുന്ന ഈദ് ദിനത്തില്‍ ലോകത്തെങ്ങുമുള്ള എല്ലാ മലയാളികള്‍ക്കും ആശംസകള്‍ നേരുന്നു. സാഹോദര്യത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശങ്ങള്‍ പടര്‍ത്തിക്കൊണ്ട് എല്ലാ മനസ്സുകളുടേയും ഒരുമ ഉറപ്പിക്കുന്നതാവട്ടെ ഈ ഈദ് ദിനമെന്ന് അദ്ദേഹം ആശംസിച്ചു.

Trending News