Eid Ul-Fitr 2025: മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ

ഇത്തവണ റംസാന്‍ 29 പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മതവിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 31, 2025, 06:40 AM IST
  • ശവ്വാൽ മാസപ്പിറവി കണ്ടതോടെ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കും
  • 29 നൊയമ്പുകൾ പൂർത്തിയാക്കിയാണ് വിശ്വാസികൾ ഇന്ന് പെരുന്നാൾ ആഘോഷിക്കുന്നത്
Eid Ul-Fitr 2025: മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ

തിരുവനന്തപുരം: ശവ്വാൽ മാസപ്പിറവി കണ്ടതോടെ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കും. 29 നൊയമ്പുകൾ പൂർത്തിയാക്കിയാണ് വിശ്വാസികൾ ഇന്ന് പെരുന്നാൾ ആഘോഷിക്കുന്നത്.

Add Zee News as a Preferred Source

Also Read: ലഹരി ഉപയോഗവും വർധിച്ചുവരുന്ന അക്രമവാസനയും നിരീക്ഷിക്കാൻ ‘തിങ്ക് ടാങ്ക്’

മാസപ്പിറവി ദൃശ്യമായതായി സംയുക്ത മഹല്ല് ഖാസി ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി എന്നിവർ ഇന്നലെ അറിയിച്ചിരുന്നു. കോഴിക്കോടും മാസപ്പിറവി ദൃശ്യമായെന്ന് ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ അറിയിച്ചു. പാണക്കാട് മാസപ്പിറവി കണ്ടതായി സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചിട്ടുണ്ട്. നന്തൻകോട് പള്ളിയുടെ മുകളിൽ മാസപ്പിറവി ദർശിച്ചതായി പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവിയും അറിയിച്ചിരുന്നു.

Also Read: മഹാലക്ഷ്മി രാജയോഗത്തിൽ ഈ രാശിക്കാർക്ക് ഏപ്രിൽ മുതൽ സുവർണ്ണകാലം ഒപ്പം ധനമഴയും! 

ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നതിലൂടെ ഒരു മാസം നീണ്ട വ്രതാനുഷ്ടാനത്തിനാണ് പരിസമാപ്തി കുറിക്കുന്നത്. പുത്തനുടുപ്പുകൾ അണിഞ്ഞ് മധുരപലഹാരങ്ങൾ കൈമാറി വിശ്വാസികൾ പള്ളികളിൽ പെരുന്നാൾ നമസ്ക്കാരത്തിനായി ഒത്തുകൂടും. 

എല്ലാ വിശ്വാസികൾക്കും സീ മലയാളം ന്യൂസിന്റെ വക ചെറിയ പെരുന്നാൾ ആശംസകൾ... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News