)
കോയമ്പത്തൂർ: വാല്‍പ്പാറയില്‍ തേയിലത്തോട്ടത്തില്‍ ഏട്ടു വയസുകാന്നെ പുലി കടിച്ചു കൊന്നു. സംഭവം നടന്നത് ഇന്നലെ വൈകുന്നേരം 6:30 ഓടെ ആയിരുന്നു.
മരിച്ചത് അസം സ്വദേശികളുടെ മകന് മൂര്‍ ബുജി ആണ്. വീടിന് മുന്നില്‍ കളിച്ചിരിക്കവെയായിരുന്നു ദാരുണ സംഭവം. കുട്ടി സഹോദരന് പാല് വാങ്ങാനായി പുറത്തേക്ക് പോയതാണെന്നാണ് റിപ്പോർട്ട്. ഏറെ നേരമായിട്ടും കുട്ടിയെ കാണതായതോടെ പിതാവ് അന്വേഷിച്ച് പോകുകയായിരുന്നു. തുടര്‍ന്ന് കുട്ടി പാലിനായി കൊണ്ടുപോയ പാത്രം കണ്ടെത്തുകയും പിന്നീട് നാട്ടുകാരെയും കൂട്ടി നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
മൃതദേഹം പുലി ഭക്ഷിച്ച നിലയിലായിരുന്നു എന്നാണ് റിപ്പോർട്ട്. വാല്‍പ്പാറയില്‍ ഒരു മാസം മുൻപും പുലി മറ്റൊരു കുട്ടിയെ കടിച്ച് കൊലപ്പെടുത്തിയിരുന്നു. ആൻ നാലു വയസ്സുകാരിയെയാണ് കൊന്നത്.
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് രണ്ട് പേര് മരിച്ചു
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. രണ്ട് പേര് മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍, ജോസഫ് എന്നിവരാണ് മരിച്ചത്. ശക്തമായ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നു. വള്ളത്തിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേർ രക്ഷപ്പെട്ടു. പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചുതെങ്ങ് സ്വദേശി അനുവിൻ്റെ ഉടമസ്ഥതയിലുള്ള കർമ്മല മാതാ എന്ന വള്ളമാണ് മറിഞ്ഞ് അപകടമുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.