തൃശ്ശൂര്‍: ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആന ഇടഞ്ഞു. ഞായറാഴ്ച രാവിലെ കൂട്ടി എഴുന്നള്ളിപ്പ് കഴിഞ്ഞതിനു പിന്നാലെയാണ് ക്ഷേത്രത്തിനു സമീപത്ത് വച്ച് ആന ഇടഞ്ഞത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വടക്കുംനാഥൻ ശിവൻ എന്ന ആനയാണ് ഇടഞ്ഞത്. തുടർന്ന് ക്ഷേത്രത്തോട് ചേർന്നുള്ള വഴിയിലൂടെ ആന കിഴക്കേ നടയിലേയ്ക്ക് ഓടി. പിന്നീട് സ്റ്റേജിന് സമീപത്തു കൂടി വടക്കു വശത്തേയ്ക്കും ഓടി. ഉടൻ തന്നെ പാപ്പാൻമാരും എലഫെൻ്റ് സ്ക്വാഡ് അംഗങ്ങളും ചേർന്ന് ആനയെ തളച്ചു. 


ALSO READ: ഓശാന തിരുനാൾ സന്ദേശം; പരോക്ഷമായി രാഷ്ട്രീയം പറഞ്ഞ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി


കഴിഞ്ഞ ദിവസവും ഇവിടെ രണ്ട് ആനകള്‍ ഇടഞ്ഞ് പരസ്പരം കൊമ്പുകോർത്തിരുന്നു. തറയ്ക്കല്‍ പൂരത്തിനിടെ നടന്ന ഉപചാരം ചൊല്ലല്‍ ചടങ്ങിനിടെയാണ് ആനകള്‍ ഇടഞ്ഞത്. ആനകള്‍ ഇടയുന്നത് കണ്ട് പൂരം കാണാനെത്തിയ ആളുകളില്‍ പലരും ചിതറിയോടി. രക്ഷപ്പെടാൻ ഓടിയവര്‍ക്ക് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. 


ഉപചാരം ചൊല്ലി പിരിയല്‍ ചടങ്ങ് നടക്കുന്നതിനിടെ ഒരാന തൊട്ടടുത്തുള്ള ആനയെ കുത്തുകയായിരുന്നു. ഊരകത്തമ്മ തിരുവടിയുടെ തിടമ്പേറ്റിയ ഗുരുവായൂർ രവികൃഷ്ണൺ എന്ന ആനയും തൊട്ടിപ്പാൾ ഭഗവതിയുടെ തിടമ്പേറ്റിയ പുതുപ്പള്ളി അർജ്ജുനൻ എന്ന ആനയുമാണ് ഇടഞ്ഞത്. രണ്ടാനകളും തമ്മിൽ കൊമ്പ് കൊർത്തതോടെ സ്ഥലത്തുണ്ടായിരുന്നവരെല്ലാം പരിഭ്രാന്തിയിലായി. ഇടഞ്ഞ രവികൃഷ്ണൻ പാപ്പാനെ കുത്താനും ചവിട്ടാനും ശ്രമിച്ചെങ്കിലും പാപ്പാൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. 


വിരണ്ട പുതുപ്പള്ളി അർജുനനെ വീണ്ടും കുത്താനായി രവികൃഷ്ണൻ പിന്നാലെ ഓടിയത് വീണ്ടും ആശങ്ക സൃഷ്ടിച്ചു. പിന്നീട് രണ്ട് ആനകളും മുളങ്ങ് ഭാഗത്തേക്ക്‌ ഓടി. സ്ഥലത്തുണ്ടായിരുന്ന എലിഫന്റ് സ്‌ക്വാഡ് അംഗങ്ങള്‍ ചേര്‍ന്ന് ഏറെ നേരം പണിപ്പെട്ടാണ് രണ്ട് ആനകളെയും തളച്ചത്. ഇതിനു പിന്നാലെയാണ് ഞായറാഴ്ചയും ഇവിടെ ആന ഇടഞ്ഞത്. 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.