)
ആലപ്പുഴ: മദപ്പാടിലായിരുന്ന ആന പാപ്പാനെ കുത്തിവീഴ്ത്തി. ആലപ്പുഴ ഹരിപ്പാടാണ് സംഭവം. ഹരിപ്പാട് സ്കന്ദൻ എന്ന ആനയാണ് പാപ്പാനെ കുത്തിയത്. കരുനാഗപ്പള്ളി സ്വദേശി മണികണ്ഠന് ഗുരുതര പരിക്കേറ്റു. ആനയെ അഴിക്കുന്നതിനായി മുകളിൽ കയറി പാപ്പാനെ കുലുക്കി താഴെയിട്ടാണ് കുത്തിയത്.
ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. ആനത്തറയിലേക്ക് കൊണ്ടുവരുന്നതിനിടെ ഇതേ ആന മറ്റൊരാളെയും കുത്തി. പകരം വന്ന പാപ്പാനെയാണ് കുത്തിയത്. ഹരിപ്പാട് സ്കന്ദൻ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ആനയാണ്.
മദപ്പാടിനെ തുടർന്ന് ആനയെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കെട്ടിയിരിക്കുകയായിരുന്നു. ഇവിടെ നിന്ന് ചങ്ങല അഴിച്ച് മാറ്റുന്നതിനിടെയാണ് പാപ്പാനെ കുത്തിയത്. സമീപത്തുണ്ടായിരുന്ന ആളുകൾ ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആനയുടെ മുകളിൽ കയറിയ പാപ്പാനെ കുലുക്കി താഴെയിട്ടാണ് കുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.