Elephant Runs Amok: ഇടക്കൊച്ചിയിൽ ഇടഞ്ഞ ആനയെ തളച്ചു; പാപ്പാന് പരിക്ക്

എറണാകുളം ഇടക്കൊച്ചിയിൽ ഇടഞ്ഞ ആനയെ രണ്ട് മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിൽ തളച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 5, 2025, 08:23 PM IST
  • തിടമ്പ് ഏറ്റുന്നതിന് മുൻപ് ആനയെ കുളിപ്പിക്കുന്നതിനായി സമീപത്തുള്ള ജ്ഞാനോദയം സഭ ക്ഷേത്രത്തിൽ എത്തിച്ചിരുന്നു.
  • ഇവിടെ വച്ച് വെള്ളം നൽകുന്നതിനിടെ ആന ഇടയുകയായിരുന്നു.
  • ഇടഞ്ഞ ആന പ്രദേശത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർത്തു.
Elephant Runs Amok: ഇടക്കൊച്ചിയിൽ ഇടഞ്ഞ ആനയെ തളച്ചു; പാപ്പാന് പരിക്ക്

കൊച്ചി: ഇടക്കൊച്ചി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. ഊട്ടോളി മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ 2 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തളച്ചത്. അതിനിടെ ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ പാപ്പാന്റെ കൈക്ക് പരിക്കേറ്റു. 

Add Zee News as a Preferred Source

തിടമ്പ് ഏറ്റുന്നതിന് മുൻപ് ആനയെ കുളിപ്പിക്കുന്നതിനായി സമീപത്തുള്ള ജ്ഞാനോദയം സഭ ക്ഷേത്രത്തിൽ എത്തിച്ചിരുന്നു. ഇവിടെ വച്ച് വെള്ളം നൽകുന്നതിനിടെ ആന ഇടയുകയായിരുന്നു. ഇടഞ്ഞ ആന പ്രദേശത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർത്തു. ക്ഷേത്രത്തിന്റെ മതിലും തകർത്തുവെന്നാണ് റിപ്പോർട്ട്. ആദ്യം ഒന്ന് തളച്ചുവെങ്കിലും പിന്നീട് ചങ്ങല പൊട്ടിച്ച ആന വീണ്ടും അക്രമാസക്തനായിരുന്നു. പിന്നീടാണ് ആനയെ തളയ്ക്കാൻ സാധിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News