Stray Dog attack: തെരുവുനായ ആക്രമണം; കൊല്ലത്ത് പതിനൊന്നു പേർക്ക് പരിക്ക്

Stray Dog Attack: ഒരു കുട്ടി ഉൾപ്പെടെ 11പേർക്കാണ് പരിക്കേറ്റത്

Written by - Zee Malayalam News Desk | Last Updated : May 12, 2025, 07:02 PM IST
  • കൊല്ലം അലയമൺ കരുകോണിലാണ് തെരുവുനായ 11 പേരെ ആക്രമിച്ചത്.
  • പരിക്കേറ്റവർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.
  • ആക്രമിച്ച നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു.
Stray Dog attack: തെരുവുനായ ആക്രമണം; കൊല്ലത്ത് പതിനൊന്നു പേർക്ക് പരിക്ക്

കൊല്ലം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. കൊല്ലത്ത് തെരുവുനായയുടെ ആക്രമണത്തിൽ 11 പേർക്ക് പരിക്കേറ്റു. ഒരു കുട്ടി ഉൾപ്പെടെ 11പേർക്കാണ് പരിക്കേറ്റത്. കൊല്ലം അലയമൺ കരുകോണിലാണ് തെരുവുനായ 11 പേരെ ആക്രമിച്ചത്. പരിക്കേറ്റവർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ആക്രമിച്ച നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. 

Also read- Treatment Failure: കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയക്ക് ശേഷം രോഗി ഗുരുതരാവസ്ഥയില്‍; ആശുപത്രിയെ ന്യായീകരിച്ച് ഐഎംഎ

അതേസമയം, സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചവരുടെ എണ്ണം കൂടി വരികയാണ്. തെരുവുനായ ആക്രമണത്തിൽ സംസ്ഥാനത്ത് ഒരാഴ്ച്ചക്കിടെ 3 കുട്ടികൾ മരിച്ചിരുന്നു. മലപ്പുറം, പത്തനംതിട്ട, കൊല്ലം, എന്നീ ജില്ലകളിലാണ് കുട്ടികൾ മരിച്ചത്. വാക്സിൻ എടുത്തതിന് ശേഷമായിരുന്നു മൂന്ന് കുട്ടികളുടെയും മരണം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News