Minister Saji Cherian about Empuraan: 'മനുഷ്യർ ഒന്നാണെന്ന ആശയം തരുന്ന സിനിമയാണ് എമ്പുരാൻ‌; പൃഥ്വിരാജിന് അഭിവാദ്യം'; മന്ത്രി സജി ചെറിയാൻ‌

Minister Saji Cherian about Empuraan: എമ്പുരാൻ സിനിമ എല്ലാവരും കാണണമെന്നും മന്ത്രി പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Mar 31, 2025, 05:34 PM IST
  • ഒരു ഭാഗവും സിനിമയിൽ നിന്ന് മുറിച്ചുമാറ്റേണ്ടതില്ല
  • ലോക സിനിമയോട് കിടപിടിക്കുന്ന സിനിമയില്‍ സാമൂഹികമായ പല പ്രശ്‌നങ്ങളും പ്രതിഫലിപ്പിക്കുന്നുണ്ടെന്നും സജി ചെറിയാന്‍
Minister Saji Cherian about Empuraan: 'മനുഷ്യർ ഒന്നാണെന്ന ആശയം തരുന്ന സിനിമയാണ് എമ്പുരാൻ‌; പൃഥ്വിരാജിന് അഭിവാദ്യം'; മന്ത്രി സജി ചെറിയാൻ‌

തിരുവനന്തപുരം: മനുഷ്യർ ഒന്നാണെന്ന ആശയം തരുന്ന സിനിമയാണ് എമ്പുരാൻ എന്ന് മന്ത്രി സജി ചെറിയാൻ‌. എമ്പുരാൻ സിനിമ എല്ലാവരും കാണണമെന്നും മന്ത്രി പറഞ്ഞു. എല്ലാവരെയും സിനിമ വിമർശിക്കുന്നുണ്ട്. ഒരു ഭാഗവും സിനിമയിൽ നിന്ന് മുറിച്ചുമാറ്റേണ്ടതില്ല. തന്റേടത്തോടെ സിനിമ ചെയ്ത പൃഥ്വിരാജിന് അഭിവാദ്യമെന്നും സജി ചെറിയാൻ പറഞ്ഞു.

Add Zee News as a Preferred Source

നമ്മുടെ നാട്ടിലെ ജനങ്ങള്‍ കാണേണ്ട സിനിമയാണ്. സിനിമയാകുമ്പോള്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പലതും ഉന്നയിക്കും. കലാരൂപത്തെ കലാരൂപമായി കണ്ട് ആസ്വദിക്കണം. കേരളത്തില്‍ ഇറങ്ങിയതില്‍ വച്ച് വ്യത്യസ്തമായ സിനിമയാണ് എമ്പുരാന്‍. ലോക സിനിമയോട് കിടപിടിക്കുന്ന സിനിമയില്‍ സാമൂഹികമായ പല പ്രശ്‌നങ്ങളും പ്രതിഫലിപ്പിക്കുന്നുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കത്തിവയ്പ്പാണ് റീ സെന്‍സറിങ്. ഇതിനു മുൻപ് ഇതിനേക്കാള്‍ ശക്തമായ പ്രമേയങ്ങള്‍ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. തെറ്റിധാരണയുണ്ടാക്കി ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കേണ്ടതില്ല. എല്ലാവരും സിനിമ കാണണം. വര്‍ഗീയത അപകടമാണ്. വര്‍ഗീയതയ്‌ക്കെതിരായ ആശയ പ്രചാരണം നടത്താന്‍ എമ്പുരാന്‍ ടീം മുന്നോട്ട് വന്നതിനെ അഭിനന്ദിക്കുന്നു. മോഹന്‍ലാലിന്റെ ഖേദപ്രകടനം അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും സജി ചെറിയാന്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News