Empuraan Pirated Copy: കണ്ണൂരിൽ 'എമ്പുരാന്‍റെ' വ്യാജ പതിപ്പ് പിടികൂടി; വിൽപന നടത്തിയിരുന്നത് 20 രൂപയ്ക്ക്?

ആവശ്യക്കാര്‍ക്ക് ഫോണിലേക്കും മറ്റ് ഡിവൈസുകളിലേക്കുമൊക്കെ ചിത്രത്തിന്റെ വ്യാജ പതിപ്പ് പകർത്തികൊടുക്കുകയായിരുന്നു സ്ഥാപനം ചെയ്തിരുന്നത്.   

Written by - Zee Malayalam News Desk | Last Updated : Apr 1, 2025, 07:37 PM IST
  • പാപ്പിനിശ്ശേരിയിലെ തംബുരു കമ്യൂണിക്കേഷൻ എന്ന സ്ഥാപനത്തിലെ പൊലീസ് റെയ്ഡിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് കണ്ടെത്തിയത്.
  • സ്വകാര്യ ജനസേവന കേന്ദ്രം കൂടിയാണിത്.
  • വളപട്ടണം പൊലീസാണ് സ്ഥാപനത്തിൽ പരിശോധന നടത്തിയത്.
Empuraan Pirated Copy: കണ്ണൂരിൽ 'എമ്പുരാന്‍റെ' വ്യാജ പതിപ്പ് പിടികൂടി; വിൽപന നടത്തിയിരുന്നത് 20 രൂപയ്ക്ക്?

കണ്ണൂര്‍: കണ്ണൂരിൽ എമ്പുരാന്‍റെ വ്യാജ പതിപ്പ് വില്‍പനയ്ക്ക്. പാപ്പിനിശ്ശേരിയിലെ തംബുരു കമ്യൂണിക്കേഷൻ എന്ന സ്ഥാപനത്തിലെ പൊലീസ് റെയ്ഡിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് കണ്ടെത്തിയത്. സ്വകാര്യ ജനസേവന കേന്ദ്രം കൂടിയാണിത്. വളപട്ടണം പൊലീസാണ് സ്ഥാപനത്തിൽ പരിശോധന നടത്തിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. 

Add Zee News as a Preferred Source

ആവശ്യക്കാര്‍ക്ക് ഫോണിലേക്കും മറ്റ് ഡിവൈസുകളിലേക്കുമൊക്കെ എമ്പുരാന്‍റെ വ്യാജ പതിപ്പ് പകര്‍ത്തി കൊടുത്തിരുന്നു. 20 രൂപ മുതൽ ഇതിനായി ഈടാക്കിയിരുന്നതായാണ് വിവരം. തംബുരു കമ്യൂണിക്കേഷനിലെ ജീവനക്കാരിക്കെതിരെ വളപട്ടണം പൊലീസ് കേസെടുക്കും. 

Also Read: Empuraan Screening: സെൻസർ ബോർഡ് അം​ഗീകാരമുള്ള സിനിമയല്ലേ? പിന്നെന്താ കുഴപ്പം; എമ്പുരാൻ പ്രദർശനം തടയാനാവില്ലെന്ന് ഹൈക്കോടതി

മാര്‍ച്ച് 27 ന് ആ​ഗോളതലത്തിൽ റിലീസ് ചെയ്ത ചിത്രത്തിന്‍റെ വ്യാജ പതിപ്പ് നേരത്തെ പല വെബ് സൈറ്റുകളിലും എത്തിയിരുന്നു. തുടർന്ന് ഈ സൈറ്റുകളിൽ നിന്ന് സൈബര്‍ പൊലീസ് വ്യാജ പതിപ്പിന്‍റെ ലിങ്കുകള്‍ നീക്കം ചെയ്തിരുന്നു. ഈ ലിങ്കുകള്‍ ഡൗൺ‍ലോഡ് ചെയ്ത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. അത്തരത്തിലുള്ള നടപടിയാണ് തംബുരു കമ്യൂണിക്കേഷനിൽ നടന്നിരിക്കുന്നത്. 

അതേസമയം എമ്പുരാൻ സിനിമയുടെ പ്രദർശനം അടിയന്തരമായി തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. സെൻസർ ബോർഡ് അം​ഗീകാരമുള്ള സിനിമ എന്തിനാണ് തടയുന്നതെന്ന് കോടതി ചോദിച്ചു. തൃശൂർ ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗം വി.വി. വിജീഷ് ആണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹര്‍ജി നല്‍കിയതിന് പിന്നാലെ വിജേഷിനെ ബിജെപി തൃശൂര്‍ ജില്ലാ നേതൃത്വം സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News