Gokulam Gopalan ED Notice: ഗോകുലം ​ഗോപാലനെ വിടാതെ ഇഡി; വീണ്ടും നോട്ടീസ് അയച്ചു: ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

Gokulam Gopalan Enforcement Directorate: നേരിട്ട് ഹാജരാകുകയോ പ്രതിനിധിയെ അയക്കുകയോ ചെയ്യാമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Apr 8, 2025, 11:09 AM IST
  • കഴിഞ്ഞ ദിവസം ഹാജരാക്കിയ രേഖകളിലും അദ്ദേഹം നൽകിയ മൊഴികളിലുമാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്
  • പ്രാഥമികമായി 595 കോടി രൂപയുടെ ഫെമ ചട്ടലംഘനം ഇഡി കണ്ടെത്തി
Gokulam Gopalan ED Notice: ഗോകുലം ​ഗോപാലനെ വിടാതെ ഇഡി; വീണ്ടും നോട്ടീസ് അയച്ചു: ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

കൊച്ചി: ​ഗോകുലം ​ഗോപാലനെ വിടാതെ ഇഡി. വ്യവസായിയും സിനിമ നിർമാതാവുമായ ​ഗോകുലം ​ഗോപാലനെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാ​കാൻ ആവശ്യപ്പെട്ട് ഇഡി വിളിപ്പിച്ചു. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.

Add Zee News as a Preferred Source

നേരിട്ട് ഹാജരാകുകയോ പ്രതിനിധിയെ അയക്കുകയോ ചെയ്യാമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ഇന്നലെ ആറ് മണിക്കൂറോളം കൊച്ചി ഓഫീസിൽ ഇഡി ​ഗോകുലം ​ഗോപാലനെ ചോദ്യം ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ഹാജരാക്കിയ രേഖകളിലും അദ്ദേഹം നൽകിയ മൊഴികളിലുമാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. പ്രാഥമികമായി 595 കോടി രൂപയുടെ ഫെമ ചട്ടലംഘനം ഇഡി കണ്ടെത്തി. കൂടുതൽ തുകയിൽ ചട്ടലംഘനം നടന്നോ എന്ന കാര്യത്തിലാണ് നിലവിൽ ഇഡി പരിശോധന നടത്തുന്നത്.

ഗോകുലം ​ഗ്രൂപ്പ് വിദേശത്ത് നിന്ന് ചട്ടം ലം​ഘിച്ച് സമാഹരിച്ച പണം ഇവിടെ എന്ത് ആവശ്യത്തിന് ചിലവഴിച്ചുവെന്ന കാര്യത്തിൽ ഉൾപ്പെടെയാണ് പരിശോധന. എമ്പുരാൻ ചിത്രത്തിന്റെ വിതരണാവകാശം ​ഗോകുലം മൂവീസിന് ആയിരുന്നു. ചിത്രം വിവാദമായതിന് പിന്നാലെയാണ് ഇഡി പരിശോധന ആരംഭിച്ചത്.‍

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News