കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവ കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽനിന്ന് നടൻ ദിലീപിനെ ഒഴിവാക്കി. എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള കൂപ്പൺ വിതരണ ഉദ്ഘാടന പരിപാടിയിൽ നടൻ ദിലീപിനെ പങ്കെടുപ്പിക്കാനുള്ള നീക്കം ക്ഷേത്ര ഭരണസമിതി ഉപേക്ഷിച്ചു.
ദിലീപിനെ ചടങ്ങിലേക്ക് ക്ഷണിച്ചതിനെതിരെ സമിതിക്കുള്ളിൽ നിന്നും കൊച്ചിൻ ദേവസ്വം ബോർഡിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് മാറ്റം. ജനുവരി 23-ന് ആരംഭിക്കുന്ന ഉത്സവത്തിന് മുന്നോടിയായി ചൊവ്വാഴ്ച വൈകുന്നേരം 6.30-ന് നടത്താനിരുന്ന കൂപ്പൺ ഉദ്ഘാടനത്തിൽ ആദ്യ കൂപ്പൺ ദിലീപ് ഏറ്റുവാങ്ങാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
ALSO READ: നിയമത്തിന് മുന്നിൽ എല്ലാവരും ഒരുപോലെയല്ല; കോടതിക്കെതിരെ അതിജീവിത
ഇത് സംബന്ധിച്ച നോട്ടീസുകളും പോസ്റ്ററുകളും അച്ചടിക്കുകയും ചെയ്തിരുന്നു. ദിലീപിനെ ഒഴിവാക്കിയെങ്കിലും ഉദ്ഘാടന ചടങ്ങ് ചൊവ്വാഴ്ച തന്നെ നടക്കും. ക്ഷേത്രത്തിലെ മേൽശാന്തിയായിരിക്കും ആദ്യ കൂപ്പൺ ഏറ്റുവാങ്ങുക. നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരനല്ലെന്ന് ചൂണ്ടിക്കാട്ടി നടൻ ദിലീപിനെ കോടതി വെറുതേവിട്ടെങ്കിലും നടനെതിരെ പ്രതിഷേധം ശക്തമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









