ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ ചമഞ്ഞ് തട്ടിപ്പ്;അറസ്റ്റിലായ യുവാവുമായി ബന്ധപെട്ട അന്വേഷണം ഡല്‍ഹിയിലേക്ക്!

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍ (DRDO)യിലെ ശാസ്ത്രഞ്ജന്‍ ചമഞ്ഞ് തട്ടിപ്പ് 

Last Updated : Jun 7, 2020, 02:49 PM IST
ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ ചമഞ്ഞ് തട്ടിപ്പ്;അറസ്റ്റിലായ യുവാവുമായി ബന്ധപെട്ട അന്വേഷണം ഡല്‍ഹിയിലേക്ക്!

ന്യൂഡല്‍ഹി:കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍ (DRDO)യിലെ ശാസ്ത്രഞ്ജന്‍ ചമഞ്ഞ് തട്ടിപ്പ് 
നടത്തിയ യുവാവിനെയാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയം വാഴൂര്‍ മണ്ണുപുറയിടത്ത് അരുണ്‍ പി രവീന്ദ്രനെയാണ് ഡിആര്‍ഡിഒ യുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി പോലീസ് പിടികൂടിയത്.

പ്രതിയെ താമരശ്ശേരി ജുഡിഷ്യല്‍ ഫാസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

നരിക്കുനിയില്‍ ഇയാള്‍ താമസിച്ച വാടക വീട്ടില്‍ നിന്നാണ് പോലീസ്  അറസ്റ്റ് ചെയ്തത്.

സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി എന്ന പരാതിയിലാണ് പോലീസ് ഇയ്യാളെ പിടികൂടിയത്.

ഇയാള്‍ അഞ്ച് വര്‍ഷമായി ഡല്‍ഹിയില്‍ താമസിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

ഒന്‍പതാം ക്ലാസ് മാത്രം വിദ്യാഭ്യാസം ഉള്ള ഇയാള്‍ നിരവധി പേരെ DRDO യിലെ ശാസ്ത്രഞ്ജന്‍ ആണെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു.

കേന്ദ്ര ഇന്റെലിജനസ് ബ്യുറോയിലെ ഉദ്യോഗസ്ഥരും ഇയ്യാളെ ചോദ്യം ചെയ്തിട്ടുണ്ട്.

ഡല്‍ഹിയില്‍ പല ഉന്നതന്‍ മാരുമായും ഇയ്യാള്‍ക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്.
ആഭ്യന്തര മന്ത്രാലയത്തിലും പ്രതിരോധ മന്ത്രാലയത്തിലും ഉന്നത ഉദ്യോഗസ്ഥന്‍മാരടക്കം നിരവധി പേരുമായി ഇയ്യാള്‍ക്ക് സൗഹൃദം ഉണ്ടായിരുന്നതായാണ് വിവരം.
ഇക്കാര്യങ്ങള്‍ ഒക്കെ പോലീസ് വിശദമായി അന്വേഷിക്കുകയാണ്.കൂടുതല്‍ അന്വേഷണത്തിനായി കേരളത്തില്‍ നിന്ന് അന്വേഷണ സംഘം ഡല്‍ഹിയില്‍ എത്തുമെന്നാണ് 
അറിയുന്നത്.

Also Read:യുവതിയെ ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് പീഡിപ്പിച്ച സംഭവ൦, ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

 

ഇയാള്‍ കേരളത്തില്‍ നിരവധിപേരെ ഇങ്ങനെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായാണ് വിവരം.

ഡല്‍ഹിയിലും പലരും ഇയ്യാളുടെ തട്ടിപ്പിന് ഇരയായതായാണ് വിവരം,ഡല്‍ഹിയിലെ മലയാളികളുടെ പല കൂട്ടായ്മകളിലും 
ഇയ്യാള്‍ സജീവമായിരുന്നു.

Trending News