വിഎസ് അച്യുതാനന്ദനെതിരെ വ്യാജ വാര്‍ത്ത;ഡിജിപി ക്ക് പരാതി നല്‍കി

Updated: Feb 15, 2020, 03:18 PM IST
വിഎസ് അച്യുതാനന്ദനെതിരെ വ്യാജ വാര്‍ത്ത;ഡിജിപി ക്ക് പരാതി നല്‍കി

തിരുവനന്തപുരം:മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത് സംബന്ധിച്ച് വിഎസിന്‍റെ മുന്‍ പിഎ സുരേഷ് ഡിജിപി ലോക്നാഥ്‌ ബെഹ്റയ്ക്ക് പരാതി നല്‍കി.വിഎസിന്‍റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് പ്രചരിച്ച വാര്‍ത്തകളാണ് പരാതിക്ക് കാരണം.വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.പരാതി സുരേഷ് തന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.പരാതിയുടെ പൂര്‍ണ്ണ രൂപം ചുവടെ ചേര്‍ക്കുന്നു.

From
എ സുരേഷ്
പൂളക്കൽ ഹൗസ്
വടക്കേമുറി കൽമണ്ഡപം
പാലക്കാട്.
678001

To
സംസ്ഥാന പോലീസ് മേധാവി
തിരുവനന്തപുരം..
വിഷയം : സ വി എസ് അച്യുതാനന്ദനെതിരെ വ്യാജ വാർത്ത പ്രചരിക്കുന്നത് സംബന്ധിച്ച് :

സർ
ഇന്ത്യയിലെ ഏറ്റവും അനുഭവ സമ്പത്തുള്ള കമ്മ്യൂണിസ്റ്റ്‌കാരനും മുൻ മുഖ്യമന്ത്രിയും ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനും, മലമ്പുഴ എം എൽ എ യുമായ ഞാൻ പിതൃ തുല്യം സ്നേഹിക്കുന്ന സഖാവ് വി എസ് അച്യുതാനന്ദനെതിരെ തികച്ചും അടിസ്ഥാന രഹിതമായ വാർത്ത Mflint മീഡിയയിലൂടെ പ്രചിരിപ്പിച്ചവർക്കെതിരേയും ഇത് പൊലെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന യു ട്യൂബ് ചാനലുകൾക്കെതിരേയും ശക്തമായ നിയമ നടപടി എടുക്കണമെന്ന് അപേക്ഷിക്കുന്നു....

15.02.2020 എന്ന്
എ സുരേഷ്